'നിയമത്തിന് മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല'; നടിയെ അക്രമിച്ച കേസിൽ കോടതിയ്ക്കെതിരെ അതിജീവിത

Last Updated:

വിചാരണക്കോടതിയിൽ തന്റെ വിശ്വാസം നഷ്ടപ്പെടാനുണ്ടായ കാരണവും അതിജീവിത കുറിപ്പിൽ എണ്ണിപ്പറയുന്നുണ്ട്.

News18
News18
നടിയെ ആക്രമിച്ച കേസിന്റെ വിധി പുറത്തുവന്നതിന് ശേഷം ആദ്യ പ്രതികരണവുമായി അതിജീവിത. നിയമത്തിന് മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ലെന്ന് നിരന്തരമായ വേദനകൾക്കും കണ്ണീരുകൾക്കും മാനസിക സംഘർഷങ്ങൾക്കും ശേഷം മനസിലായെന്ന് അതിജീവിത സോഷ്യമീഡിയയിപങ്കുവെച്ച കുറിപ്പിൽ പറയുന്നു. വിചാരണക്കോടതിയിതന്റെ വിശ്വാസം നഷ്ടപ്പെടാനുണ്ടായ കാരണവും അതിജീവിത കുറിപ്പിഎണ്ണിപ്പറയുന്നുണ്ട്.
advertisement
തനിക്ക്കോടതിയിതീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പലതവണ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നുവെന്നും എന്നാൽ ഈ പ്രസ്‌തുത ജഡ്ജിൽനിന്നും ഈ കേസ് മാറ്റണമെന്നുള്ള തന്റെ എല്ലാ ഹർജികളും നിഷേധിക്കുകയായിരുന്നുവെന്നും അതിജീവിത കുറിപ്പിൽ പറഞ്ഞു.
advertisement
കേസിതന്റെ അടിസ്ഥാന അവകാശങ്ങസംരക്ഷിക്കപ്പെട്ടില്ലെന്നും  കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ്, കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നത് കണ്ടെത്തിയെന്നും അതിജീവിതയുടെ കുറിപ്പിൽ പറയുന്നു. മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്ത‌തുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു.എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം മാത്രമാണ് നൽകിയത്.
advertisement
കേസിൻ്റെ നടപടികഓപ്പകോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടും അത് നിഷേധിക്കുകയായിരുന്നു എന്നും അതിജീവിത സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു
അതിജീവിതയുടെ കുറിപ്പിന്റെ പൂർണരൂപം
എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിൻ്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിആറുപേശിക്ഷിക്കപ്പെട്ടിരിക്കുന്നു!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.
advertisement
അതുപോലെ ഒന്നാംപ്രതി എൻ്റെ personal ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാഎൻ്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാവർക്ക്ചെയ്‌ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.
advertisement
ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാഎനിക്കിതിൽ അത്ഭുതമില്ല. 2020 ൻ്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു.
advertisement
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിതീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്‌തുത ജഡ്ജിൽനിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും പക്ഷേ നിഷേധിക്കുകയായിരുന്നു. അതിൻ്റെ വിശദാംശങ്ങഇതിന്റെ അവസാനം ഞാചേർക്കുന്നുണ്ട്.
നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിഞാനിപ്പോൾ തിരിച്ചറിയുന്നു, "നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല" തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാനന്ദിയോടെ ചേർത്ത് പിടിക്കുന്നു.
അതുപോലെ അധിക്ഷേപകരമായ കമൻ്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക - അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത്.
ട്രയകോടതിയിഎൻ്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ:
* ഈ കേസിഎൻ്റെ അടിസ്ഥാന അവകാശങ്ങസംരക്ഷിക്കപ്പെട്ടില്ല.
ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ്, കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.
* ഈ കേസിൽ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവെച്ചു. അവർ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് - അവർക്ക്കോടതിയിൽ പക്ഷപാതം ഉണ്ടെന്ന തോന്നൽ ഉറപ്പായതിനാലാണ് അത്.
* മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്ത‌തുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം മാത്രമാണ് നൽകപ്പെട്ടത്.
* ഞാൻ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹർജിയുമായി ഫൈറ്റ് ചെയ്യുമ്പോൾ, പ്രതി ഭാഗം ഇതേ ജഡ്‌ജി തന്നെ ഈ കേസ് തുടർന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹർജിയിൽ കക്ഷി ചേർന്നു. ഇത് എന്റെ സംശയങ്ങൾക്ക് ബലം നൽകുന്നതായിരുന്നു.
* എൻ്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകൾ അയക്കേണ്ടതായും വന്നിട്ടുണ്ട്.
* ഈ കേസിൻ്റെ നടപടികഓപ്പകോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് ഞാൻ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ അപേക്ഷയും തീർത്തും നിഷേധിക്കപ്പെടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിയമത്തിന് മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല'; നടിയെ അക്രമിച്ച കേസിൽ കോടതിയ്ക്കെതിരെ അതിജീവിത
Next Article
advertisement
മലപ്പുറം പൊൻമുണ്ടം പഞ്ചായത്തിൽ സിപിഎമ്മുമായി ചേർന്ന് ഭരണം പിടിച്ച കോൺ​ഗ്രസിനെതിരെ മുസ്ലിം ലീഗ്
മലപ്പുറം പൊൻമുണ്ടം പഞ്ചായത്തിൽ സിപിഎമ്മുമായി ചേർന്ന് ഭരണം പിടിച്ച കോൺ​ഗ്രസിനെതിരെ മുസ്ലിം ലീഗ്
  • മലപ്പുറം പൊൻമുണ്ടം പഞ്ചായത്തിൽ സിപിഎമ്മുമായി ചേർന്ന് ഭരണം പിടിച്ച കോൺ​ഗ്രസിനെതിരെ ലീഗ്

  • മുന്നണി മര്യാദ ലംഘിച്ചെന്ന് മുസ്ലീം ലീഗ് ആരോപിച്ചു, വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി

  • പൊൻമുണ്ടം പഞ്ചായത്തിൽ ലീഗിന് വെറും നാല് സീറ്റുകൾ മാത്രമാണ് ഇത്തവണ ജയിക്കാൻ കഴിഞ്ഞത്

View All
advertisement