പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തയ്യാറാക്കി മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി വയോധികയും പെൺകുട്ടിയും മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ബുധനാഴ്ച രാത്രി 8.30 ഓടെ തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോയ മാവേലി എക്‌സ്പ്രസ്സ് തട്ടിയാണ് അപകടം
തിരുവനന്തപുരം: വർക്കലയിൽ പാളം മുറിച്ചു കടക്കവേ ബന്ധുക്കളായ രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു. വർക്കല സ്വദേശി കുമാരി (65), സഹോദരിയുടെ മകൾ അമ്മു (15) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 ഓടെ തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോയ മാവേലി എക്‌സ്പ്രസ്സ് തട്ടിയാണ് അപകടം.
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് വർക്കല അയന്തിയിലെ റെയിൽവേ പാളത്തിനു സമീപമുള്ള വലിയ മേലേതിൽ ക്ഷേത്രത്തിൽ പൊങ്കാല ഇടാറുണ്ട്. ഇതിനുള്ള ഒരുക്കങ്ങൾ എല്ലാം തയ്യാറാക്കിയ ശേഷം വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം.
ഇവരുടെ വീടിന് മുന്നിലുള്ള പാളത്തിലാണ് അപകടം. വര്‍ക്കല പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 13, 2025 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തയ്യാറാക്കി മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി വയോധികയും പെൺകുട്ടിയും മരിച്ചു