ഇതൊക്കെ ശ്രദ്ധിക്കണ്ടേ? കെഎസ്‌യു സംസ്ഥാന ക്യാമ്പിൽ 'ആവേശം': ഒരു പ്രവർത്തകൻ ആശുപത്രിയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
നെയ്യാർ ഡാം രാജീവ് ഗാന്ധി സ്റ്റഡി സെൻററിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് തമ്മിൽത്തല്ല് ഉണ്ടായത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‍യു ക്യാമ്പിൽ കൂട്ടത്തല്ല്. നെയ്യാർ ഡാം രാജീവ് ഗാന്ധി സ്റ്റഡി സെൻററിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് തമ്മിൽത്തല്ല് ഉണ്ടായത്. പരിക്കേറ്റ ഒരാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‌യു മണ്ഡലം ഭാരവാഹിയായ പാറശ്ശാല സ്വദേശി സുജിത്തിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇന്നലെ അർധരാത്രിയോടെയാണ് കൂട്ടയടി നടന്നത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂറ്റിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. കൂട്ടത്തല്ലില്‍ നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യു സംസ്ഥാന ക്യാമ്പ് പിരിച്ചു വിട്ടേക്കും. കെപിസിസി ഭാരവാഹികൾ ക്യാമ്പ് സെൻററിൽ എത്താൻ കെ സുധാകരന്റെ നിർദ്ദേശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 26, 2024 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇതൊക്കെ ശ്രദ്ധിക്കണ്ടേ? കെഎസ്‌യു സംസ്ഥാന ക്യാമ്പിൽ 'ആവേശം': ഒരു പ്രവർത്തകൻ ആശുപത്രിയിൽ