'സെക്രട്ടേറിയറ്റില്‍ കച്ചവടമായതിനാല്‍ സുരക്ഷ വ്യവസായസേനയെ ഏല്‍പിക്കുന്നത് നല്ലതാണ്'; പരിഹാസവുമായി രമേശ് ചെന്നിത്തല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"കേന്ദ്ര നേതൃത്വം സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചുവെന്നാണ് പറയുന്നത്. പിണറായി വിജയന്റെ ചെലവില്‍ കഴിയുന്ന കേന്ദ്ര നേതൃത്വം പിന്നെ എന്തു ചെയ്യാനാണ്? പിണറായി പറയുന്നതിനപ്പുറം ഒരു വാക്ക് പറയാന്‍ കെല്‍പ്പില്ലാത്ത ദേശീയ നേതൃത്വമാണ് സിപിഎമ്മിനുള്ളത്?"
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ സുരക്ഷ വ്യവസായ സേനയെ ഏൽപ്പിച്ച സർക്കാർ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ നടക്കുന്നത് കച്ചവടമായതിനാല്‍, വ്യവസായ സേനയെ സുരക്ഷ ഏല്‍പിക്കുന്നത് നല്ലതാണെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന വഞ്ചനാസമരം സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
" ശിവശങ്കര്‍ ആരുടെ ബെനാമിയാണ്? മുഖ്യമന്ത്രിയുടെ നാവായി, മനസായി, വലംകൈ ആയി പ്രവര്‍ത്തിച്ചയാളാണ് വശങ്കര്‍. അദ്ദേഹം ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കും മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറയേണ്ടിവരും. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നു കരുതേണ്ട. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തുകാരുടെ ബിനാമിയായി മാറി. സിനിമാ മേഖലയിലെ ബിനീഷിന്റെ ലഹരി ഇടപാട് പൊലീസ് അന്വേഷിക്കണം."- ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയെ നിയന്ത്രിക്കാന്‍ സി.പി.എം കേന്ദ്ര നേനൃത്വത്തിനു കഴിയുന്നില്ല. ബംഗാളില്‍ കോണ്‍ഗ്രസുമായി ചേരാന്‍ എതിരുനിന്നിരുന്നത് കേരളത്തിലെ സിപിഎമ്മാണ്. ഈ തക്കം നോക്കി സീതാറാം യെച്ചൂരി കച്ചവടം ഉറപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു.
advertisement
കച്ചവടം മാത്രമാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനദൗത്യം. സിപിഎമ്മില്‍ നട്ടെല്ലുള്ള ഒരാള്‍ പോലുമില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര നേതൃത്വം സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചുവെന്നാണ് പറയുന്നത്. പിണറായി വിജയന്റെ ചെലവില്‍ കഴിയുന്ന കേന്ദ്ര നേതൃത്വം പിന്നെ എന്തു ചെയ്യാനാണ്? പിണറായി പറയുന്നതിനപ്പുറം ഒരു വാക്ക് പറയാന്‍ കെല്‍പ്പില്ലാത്ത ദേശീയ നേതൃത്വമാണ് സിപിഎമ്മിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
സിപിഐയുടെ കാര്യം പറയാനുമില്ല. കാനത്തിന് പഴയ ഉശിരില്ല. എല്ലാ അഴിമതികളേയും പിന്തുണയ്ക്കുന്ന പാര്‍ട്ടിയായി സിപിഐ മാറി. കാര്യം നടക്കണമെന്നല്ലാതെ സിപിഐക്ക് പ്രതിഷേധിക്കാനുള്ള ത്രാണിയില്ലാതായെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 01, 2020 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സെക്രട്ടേറിയറ്റില്‍ കച്ചവടമായതിനാല്‍ സുരക്ഷ വ്യവസായസേനയെ ഏല്‍പിക്കുന്നത് നല്ലതാണ്'; പരിഹാസവുമായി രമേശ് ചെന്നിത്തല