റിയാസ് മൗലവി വധക്കേസ്: പ്രതികളെ രക്ഷിക്കാൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
- Published by:Rajesh V
- news18-malayalam
Last Updated:
മനസാക്ഷിയെ മരവിപ്പിച്ച കൊലപാതക കേസിലെ പ്രതികളെ വെറുതെവിട്ടത് പൊലീസിന്റെ പരാജയമാണെന്നും ഭരണ നേതൃത്വത്തിനും ഇതില്‍ പങ്കുണ്ടെന്നും സതീശൻ ആരോപിച്ചു
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റിയാസ് മൗലവിയെ കൊലപ്പെടുത്തിയ ആര്‍എസ്എസുകാരയ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്നും കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതോടെ തുടക്കം മുതല്‍ക്കെ കേസ് അട്ടിമറിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ശ്രമിച്ചോയെന്ന സംശയം ബലപ്പെടുകയാണ്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാതക കേസിലെ പ്രതികളെ വെറുതെവിട്ടത് പൊലീസിന്റെ പരാജയമാണെന്നും ഭരണ നേതൃത്വത്തിനും ഇതില്‍ പങ്കുണ്ടെന്നും സതീശൻ ആരോപിച്ചു.
സത്സംഘ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസിലെ പ്രതികളായ സംഘപരിവാറുകാരെ രക്ഷപ്പെടുത്താമെന്ന ധാരണകൂടി ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
advertisement
കാസർഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശനിയാഴ്ച വെറുതെവിട്ടിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. കര്‍ണാടക കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 30, 2024 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റിയാസ് മൗലവി വധക്കേസ്: പ്രതികളെ രക്ഷിക്കാൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷ നേതാവ്