'MLA ആയി വന്നാൽ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ല' - മുഹമ്മദ് റിയാസ്

Last Updated:

ആ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചത് കുഞ്ഞാലിക്കുട്ടിക്ക് ആയിരുന്നു.

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ എം എൽ എ ആയി ജയിച്ചു വന്നാൽ പ്രതിപക്ഷ നേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എം പി സ്ഥാനം രാജിവച്ച് പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു റിയാസ്.
സംഘടനയാണോ പാർലമെന്ററി രംഗമാണോ ഒരാൾ നയിക്കേണ്ടതെന്നതും നിയമസഭയിലാണോ ലോകസഭയിലാണോ
ഒരാൾ മത്സരിക്കേണ്ടത് എന്നതും നിശ്ചയിക്കുവാനുള്ള ജനാധിപത്യ അവകാശം ഏതൊരു രാഷ്ട്രീയ പാർട്ടിക്കുമുണ്ടെന്നുംഅതിനെ വിമർശിക്കുകയല്ലെന്നും റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് റിയാസ് ഇങ്ങനെ പറഞ്ഞത്.
advertisement
സർക്കാരിനോടുള്ള നിയമസഭയിലെ പോരാട്ടമാണ് എന്നാണല്ലോ ലീഗിന്റെ ഇന്നത്തെ പ്രഖ്യാപനം പറയുന്നതെന്നും
അദ്ദേഹം ചോദിച്ചു.
പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,
'സംഘടനയാണോ പാർലമെന്ററി രംഗമാണോ ഒരാൾ നയിക്കേണ്ടതെന്നതും നിയമസഭയിലാണോ ലോകസഭയിലാണോ ഒരാൾ മത്സരിക്കേണ്ടത് എന്നതും നിശ്ചയിക്കുവാനുള്ള ജനാധിപത്യ അവകാശം ഏതൊരു രാഷ്ട്രീയ പാർട്ടിക്കുമുണ്ട്. അതിനെ വിമർശിക്കുകയല്ല.
കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് നിയമസഭ തെരെഞ്ഞെടുപ്പിൽ ലീഗിനേയും UDFനേയും നയിക്കുമെന്ന
വാർത്തയറിഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം MLA ആയി ജയിച്ചു വന്നാൽ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ല. മോഡി സർക്കാരിനോടുള്ള പാർലമെന്റിലെ പോരാട്ടത്തേക്കാൾ പ്രധാനം കേരളത്തിലെ LDF സർക്കാരിനോടുള്ള നിയമസഭയിലെ പോരാട്ടമാണെന്നാണല്ലോ ലീഗിന്റെ ഇന്നത്തെ പ്രഖ്യാപനം പറയുന്നത്. മുഖ്യശത്രു BJP അല്ല, CPIM ആണെന്ന പഴയ നിലപാട് യുഡിഫ് അണികൾ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞത് പോലെ ഈ പ്രഖ്യാപനവും തള്ളിക്കളയുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.'
advertisement
മലപ്പുറത്ത് ഇന്ന് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് എം പി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പം മലപ്പുറത്ത് ലോക്സഭാ തെരഞ്ഞെടുപ്പും വരുന്ന രീതിയിൽ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജി വയ്ക്കും.
വേങ്ങര മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് എം എൽ എ ആയിരുന്നു. എന്നാൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എം എൽ എ സ്ഥാനം രാജിവച്ച് മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. ആ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചത് കുഞ്ഞാലിക്കുട്ടിക്ക് ആയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'MLA ആയി വന്നാൽ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ല' - മുഹമ്മദ് റിയാസ്
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement