അവധി ചോദിച്ച് മെസേജയച്ചു; ആദ്യം സ്കൂളിൽ പോയി മലയാളം ക്ലാസില്‍ കയറണമെന്ന് പത്തനംതിട്ട കളക്ടറുടെ മറുപടി
- Published by:ASHLI
- news18-malayalam
Last Updated:
അയ്യോ...! സാറെ മഴ നാളെ ലീവ് ഉണ്ടോ? മഴക്കാലമായാൽ കളക്ടർമാരുടെ പേജിലാകെ തിരക്കാണ്
കോരിച്ചൊരിയുന്ന മഴയിൽ സ്കൂളിന് അവധി പ്രഖ്യാപിച്ചെന്ന വാർത്ത കേട്ടാൽ ഇതിൽപ്പരം സന്തോഷം കിട്ടുന്ന കാര്യം വേറെയില്ല കുട്ടികൾക്ക്. ആദ്യകാലങ്ങളിൽ രാവിലെ പത്രമെടുത്ത് നോക്കിയായിരുന്നു നിർവൃതിയടഞ്ഞിരുന്നത്.
എന്നാല് സോഷ്യൽ മീഡിയകളുടെ അതിപ്രസരമോടെ ഇന്ന് ഇത്തരം വാർത്തകളൊക്കെ പെട്ടെന്നു തന്നെ ആളുകളിലേക്ക് എത്തുന്നു.
എന്നാൽ അവിടേയും നിൽക്കുന്നില്ല. മഴ ആയാല്‍ പിന്നെ കളക്ടര്‍മാരുടെ പേജിലാകെ തിരക്കാണ്. സാറേ നാളെ ലീവ് ഉണ്ടോ? ലീവ് പ്രഖ്യാപിക്കാമോ? ഇവിടെ നല്ല മഴയാ സാറേ, പുറത്ത് ഇറങ്ങാന്‍ വയ്യാ, അയ്യോ സാറെ മഴ നാളെ പോവണോ, എന്നിങ്ങനെ കമന്‍റുകളും മെസേജുകളും പേജുകളിൽ വന്നു നിറയും.
അത്തരത്തിൽ അവധി ചോദിച്ച് പത്തനംതിട്ട കളക്ടർക്ക് വന്ന ഒരു മെസ്സേജും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
advertisement
അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ് സഹിതം സ്ക്രീന്‍ ഷോട്ട് എടുത്താണ് കളക്ടര്‍ ഇൻസ്റ്റയിൽ സ്റ്റോറി ഇട്ടിരിക്കുന്നത്.
ചോദ്യത്തിലെ അക്ഷരത്തെറ്റ് കണ്ട കളക്ടര്‍ ആദ്യം അവധി ചോദിക്കാതെ സ്കൂളില്‍ പോവാനും മലയാളം ക്ലാസില്‍ കയറാന്‍ നിർദേശിക്കുകയായിരുന്നു.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 27, 2025 5:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അവധി ചോദിച്ച് മെസേജയച്ചു; ആദ്യം സ്കൂളിൽ പോയി മലയാളം ക്ലാസില്‍ കയറണമെന്ന് പത്തനംതിട്ട കളക്ടറുടെ മറുപടി