പത്തനംതിട്ടയിലെ യുവ കോൺഗ്രസ് നേതാവ് ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണൻ അന്തരിച്ചു

Last Updated:

കഴിഞ്ഞ തവണ അടൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു

News18
News18
പത്തനംതിട്ട: പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണൻ (42) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 11.35ഓടെയായിരുന്നു അന്ത്യം. ചെന്നീർക്കര മാത്തൂർ സ്വദേശിയാണ്. നാളെ വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂരിൽ മത്സരിച്ചിരുന്നു. രണ്ട് തവണ ജില്ലാ പഞ്ചായത്തംഗമായും ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗമായും സേവനമനുഷ്ഠിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആക്‌ടിംഗ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. രണ്ട് തവണ യൂത്ത് കോൺഗ്രസിന്റെ ജില്ലാ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കം മുതിർന്ന നേതാക്കൾ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സജിതാമോൾ ആണ് ഭാര്യ. മക്കൾ: ശിവ കിരൺ, ശിവ ഹർഷൻ.
പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും അങ്ങേയറ്റത്തെ ആത്മാര്‍ത്ഥത കാട്ടിയ സത്യസന്ധനായ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്നു എം.ജി കണ്ണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച എം.ജി കണ്ണന് ചുരുങ്ങിയ കാലംകൊണ്ട് പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവായി മാറാന്‍ സാധിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലെ പുതുതലമുറയില്‍പ്പെട്ട ജനകീയ നേതാവിനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗം പൊതുരംഗത്തും നികത്താനാകാത്ത നഷ്ടമാണെന്നും വിഡി സതീശൻ പറഞ്ഞു.
advertisement
മികച്ച പൊതുപ്രവർത്തകനും മനുഷ്യസ്നേഹിയുമായിരുന്നു എം.ജി കണ്ണനെന്നും ഏത് പൊതുകാര്യത്തിനും എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിൻറെ മരണം കോൺഗ്രസ് പ്രസ്ഥാനത്തിന് തന്നെ കനത്ത നഷ്ടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിലെ യുവ കോൺഗ്രസ് നേതാവ് ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണൻ അന്തരിച്ചു
Next Article
advertisement
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല': ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല': ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
  • ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിര്‍ത്തിവെച്ചു.

  • Respifresh TR, 60ml syrup, Batch. No. R01GL2523 ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍.

  • അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി.

View All
advertisement