ദുബായില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡോക്ടർ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് വരുമ്പോഴാണ് കാർ അപകടത്തിൽപെട്ടത്
കൊല്ലം: ദുബായിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡോക്ടർ മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. എം സി റോഡിൽ കൊട്ടാരക്കര കമ്പംകോടാണ് അപകടം. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് വരുമ്പോഴാണ് കാർ അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി. ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. ഭർത്താവ്: പരേതനായ അജി പി വർഗീസ്. മക്കൾ: അഞ്ജലീന വീനസ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
March 24, 2025 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദുബായില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡോക്ടർ മരിച്ചു