First Bell @Victers | ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയൽ ഇന്നു മുതൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ക്ലാസുകളുടെ പുനഃസംപ്രേഷണം ജൂൺ ഒന്നുമുതലുള്ള അതേക്രമത്തിലാണ് നടത്തുക.
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയൽ ഇന്നുമുതൽ ആരംഭിക്കും. ട്രയലിന് മുന്നോടിയായി ഞായറാഴ്‌ച രാവിലെ പൊതുവിദ്യാഭ്യാസമന്ത്രി അധ്യാപകരെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്‌തിരുന്നു.
ക്ലാസുകളുടെ പുനഃസംപ്രേഷണം ജൂൺ ഒന്നുമുതലുള്ള അതേക്രമത്തിലാണ് നടത്തുക. അതേസമയം, താത്കാലിക സംവിധാനം മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നും സ്‌കൂളിനോ അവിടുത്തെ സംവിധാനങ്ങള്‍ക്കോ ബദലല്ല ഓണ്‍ലൈന്‍ ക്ലാസുകളെന്നും മന്ത്രി പറഞ്ഞു.
അടുത്ത മൂന്ന് ദിവസത്തിനകം മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ അധ്യാപകർ രംഗത്തിറങ്ങണമെന്നും മന്ത്രി അഭ്യർത്ഥി. ഏത് കുട്ടിക്കാണ് ഇനി ഓൺലൈൻ പഠനസംവിധാനം ലഭ്യമാകാനുള്ളതെന്ന് തിങ്കളാഴ്‌ച തന്നെ അധ്യാപകർ കണ്ടെത്താനാണ് നിർദേശം.
TRENDING:സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരൻ വെട്ടി; മൂവാറ്റുപുഴ സ്വദേശിയായ പ്രതി ഒളിവിൽ [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]Unlock 1.0 Kerala | ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി ഇപ്പോൾ തുറന്നു കൊടുക്കരുത്: കേരള ക്ഷേത്രസംരക്ഷണ സമിതി [NEWS]
പന്ത്രണ്ടാംക്ലാസിന്റെ പുനഃസംപ്രേക്ഷണം രാത്രി ഏഴുമുതലും പത്താം ക്ലാസിന്റേത് വൈകിട്ട് 5.30 മുതലും പുനഃസംപ്രേക്ഷണം ഉണ്ടാകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2020 8:06 AM IST


