'ആ മലപ്പുറം പ്രയോ​ഗം ബാഡ് ടേസ്റ്റിലാണ്; ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്ന പ്രസ്താവന'; പി കെ കുഞ്ഞാലിക്കുട്ടി

Last Updated:

ആ മലപ്പുറം പ്രയോ​ഗം ഒരു ബാഡ് ടേസ്റ്റിലാണ് ഉള്ളതെന്നും അത് ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്ന പ്രസ്താവനയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മലപ്പുറം പരാമർശത്തിൽ പിആർ ഏജൻസിയെ പഴിചാരുന്നതിൽ കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആ മലപ്പുറം പ്രയോ​ഗം ഒരു ബാഡ് ടേസ്റ്റിലാണ് ഉള്ളതെന്നും അത് ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്ന പ്രസ്താവനയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'മുഖ്യമന്ത്രിക്ക് നാവുപിഴ വന്നതായിരുന്നുവെങ്കിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചാൽ പ്രശ്നം തീരുമായിരുന്നു. പക്ഷേ ഒരു പി ആർ ഏജൻസി ചെയ്തതാണെന്നാണ് പറയുന്നത്. പി ആർ ഏജൻസിയാണെന്ന് പറഞ്ഞ് മാറിനിന്നതുകൊണ്ടു കാര്യമില്ല, നടപടിയാണ് വേണ്ടത്. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ? ഒരു ജനവിഭാഗത്തെ തീവ്രവാദികളാക്കാനുള്ള ശ്രമം നടക്കുകയാണല്ലോ. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് വടകര തെരഞ്ഞെടുപ്പിൽ നാം കണ്ടതാണ്.’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിആർ ഏജൻസി വിചാരിച്ചാൽ മലപ്പുറത്തിന് ഒരു പോറലുപോലും ഏൽക്കില്ല, ആ പണി നടക്കൂല്ല. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
advertisement
ദ ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ സ്വർണക്കടത്തും ഹവാല പണവുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശമാണ് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. മുഖ്യമന്ത്രി പറയാത്ത പല പരാമർശങ്ങളും അഭിമുഖത്തിൽ അദ്ദേഹത്തിന്റെ പേരിൽ വന്നുവെന്നും ഇക്കാര്യം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ദ ഹിന്ദു എഡിറ്റർക്ക് കത്തയച്ചു. പിന്നാലെ ഹിന്ദു ഖേദപ്രകടനവും നടത്തി. മുഖ്യമന്ത്രിയുടെ അഭിമുഖം വാഗ്ദാനം ചെയ്ത് പി ആർ ഏജൻസിയാണ് തങ്ങളെ സമീപിച്ചതെന്നും ഹിന്ദു വിശദീകരണ കുറിപ്പിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആ മലപ്പുറം പ്രയോ​ഗം ബാഡ് ടേസ്റ്റിലാണ്; ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്ന പ്രസ്താവന'; പി കെ കുഞ്ഞാലിക്കുട്ടി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement