HOME /NEWS /Kerala / ബിവറേജിൽ കുപ്പി വാങ്ങാനുളള ക്യൂവിനിടെ റേഷൻ കാർഡ് കളഞ്ഞു; കണ്ടെത്തി നൽകി കരുതലോടെ പൊലീസ്

ബിവറേജിൽ കുപ്പി വാങ്ങാനുളള ക്യൂവിനിടെ റേഷൻ കാർഡ് കളഞ്ഞു; കണ്ടെത്തി നൽകി കരുതലോടെ പൊലീസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മണിക്കൂറുകൾക്കുള്ളിൽ കാണാതായ റേഷൻ കാർഡ് കണ്ടെത്തി ഉടമയെ ഏൽപ്പിച്ച് പൊലീസ്

  • Share this:

    കോട്ടയം: ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാൻ ക്യൂ നിന്നയാളുടെ റേഷൻ കാർഡ് നഷ്ടപ്പെട്ടു. വീട്ടിലെത്തിയപ്പോൾ റേഷൻ കാർഡ് കാണാനില്ല. പരാതിയുമായി എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഏതാനും മണിക്കൂറിനുള്ളിൽ പരിഹാരമായി. എരുമേലി കൊരട്ടിയിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.

    എരുമേലി കൊരട്ടിയില്‍ വിദേശ മദ്യശാലയിൽ നിന്ന് മദ്യം വാങ്ങാനെത്തിയ മണിപ്പുഴ സ്വദേശിയുടെ റേഷൻ കാർഡാണ് നഷ്ടപ്പെട്ടത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് റേഷൻ കാർഡ് നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. പിന്നാലെ എരുമേലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എസ് എച്ച് ഒ എം. മനോജിന്റെ നിർദേശ പ്രകാരം സ്റ്റേഷനിലെ ക്യാമറാ സെൽ ജീവനക്കാർ ദൃശ്യങ്ങൾ പരിശോധിച്ചു. കൊരട്ടി ബിവറേജസിന് മുന്നിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ടെത്തുകയുമായിരുന്നു.

    മദ്യം വാങ്ങാനെത്തിയ ആളുടെ പക്കൽ നിന്ന് രേഖകൾ നഷ്ടപ്പെടുന്നതും സ്കൂട്ടർ യാത്രികൻ എടുക്കുന്നതും നിരീക്ഷണ ക്യാമറയിൽ നിന്ന് പൊലീസ് കണ്ടെത്തി. വാഹനത്തിന്റെ നമ്പർ മനസിലാക്കി ഉടമയെ കണ്ടെത്തിയാണ് ഏതാനും സമയത്തിനുള്ളിൽ റേഷൻ കാർഡ് പൊലീസ് തിരികെ വാങ്ങി ഉടമയ്ക്ക് കൈമാറിയത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    'മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് മനപ്പൂര്‍വം കുടുക്കുന്നു': ആരോപണവുമായി ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍

    മനപൂര്‍വ്വം കുടുക്കാനുള്ള ശ്രമമാണ് തങ്ങള്‍ക്ക് എതിരെ നടക്കുന്നതെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍. നീക്കത്തിനു പിന്നില്‍ മയക്കുമരുന്നു മാഫിയയും ചില ഉദ്യോഗസ്ഥരുമാണ്. സാമൂഹ്യ പ്രതിബദ്ധതയോടെ വിഷയങ്ങളില്‍ ഇടപെട്ടതിന്റെ വൈരാഗ്യമാണ് തീര്‍ക്കുന്നത് എന്നും യൂട്യൂബ് ചാനലില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പ്രതികരിച്ചു.

    എബിന്‍ വര്‍ഗീസിനും ലിബിനിനും അനുവദിച്ച ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തിലാണ് സഹോദരന്മാരുടെ പ്രതികരണം.

    കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റ് ബസുകളില്‍ കഞ്ചാവും ആയുധങ്ങളും കടത്തുന്നുണ്ടെന്നു തുറന്ന് പറഞ്ഞതാണ് തങ്ങള്‍ക്ക് നേരെയുള്ള നീക്കത്തിന് പിന്നില്‍. ഉദ്യോഗസ്ഥര്‍ അന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മാനസ കൊല്ലപ്പെടില്ലായിരുന്നു. കാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ നഷ്ടം സംഭവിച്ച മാഫിയയാണ് പണമിറക്കി കുരുക്കാന്‍ ശ്രമിക്കുന്നതെന്നാണ് യൂട്യൂബര്‍മാരുടെ ആരോപണം.

    യാത്ര ചെയ്ത സ്ഥലങ്ങളിലെ വൈവിധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. പലവഴിയില്‍ യാത്ര ചെയ്യുമ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ വീഡിയോയില്‍ കാണിച്ചു. കഞ്ചാവ് കൃഷി ചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ അതും കാണിച്ചു എന്ന് മാത്രം. എന്നാല്‍ തങ്ങളുടെ അറിവില്ലായ്മയെ മുതലാക്കി നിയമ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്രൂശിക്കാനാണ് ശ്രമം നടക്കുന്നത്. സാധാരണ എല്ലാ കാര്യങ്ങളും ഇഴഞ്ഞുനീങ്ങുന്ന കേരളത്തില്‍ നിയമസംവിധാനവും ഉദ്യോഗസ്ഥരും തങ്ങള്‍ക്ക് എതിരെ എത്ര വേഗത്തില്‍ പ്രവര്‍ത്തിച്ചു, യൂട്യൂബ് വീഡിയോയില്‍ എബിന്‍ വ്യക്തതമാകുന്നു.

    വീട്ടില്‍ കിടന്നിരുന്ന വണ്ടിയാണ് അനധികൃതമായി ഇപ്പോള്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. സ്വന്തം വീടുപോലെ കരുതിയ വാഹനം പിടിച്ചെടുത്തപ്പോള്‍ കരഞ്ഞുപോയി. ' സ്വന്തം വീട് നശിക്കുമ്പോള്‍ കരയും . എല്ലാദിവസവും കയറിക്കിടക്കുന്ന വീട്ടില്‍ നിന്നിറക്കി വിട്ടാല്‍ ഉള്ള അവസ്ഥയാണ് ഇപ്പോള്‍,' എബിന്‍ വീഡിയോയില്‍ പറയുന്നു.

    കോടികളുടെ ആസ്തി ഉണ്ടെന്ന് വ്യാജ പ്രചരണമാണ് നടക്കുന്നത്. എരിതീയിലിട്ട് വറുക്കുന്നു. താമസിക്കുന്ന വീട്ടില്‍ നിന്ന് പോലും ഇപ്പോള്‍ ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്, സഹോദരങ്ങള്‍ പറയുന്നു.

    കേരളം കത്തിക്കുമെന്ന് പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ പലതും അടിച്ചിറക്കുന്നു. എന്നാല്‍ നിയമത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സത്യം തെളിയുമെന്നും ഇരുവരും വീഡിയോയില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇനിയും പീഡിപ്പിച്ചാല്‍ വാന്‍ ലൈഫ് വീഡിയോകള്‍ നിര്‍ത്തി ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ രംഗത്തിറങ്ങുമെന്നു ഇരുവരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

    First published:

    Tags: Bevco outlets, Kottayam, Ration Card