വയനാട്ടിൽ വവ്വാലുകളിൽ നിപാ സാന്നിദ്ധ്യം; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

Last Updated:

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്

വീണാ ജോര്‍ജ്
വീണാ ജോര്‍ജ്
തിരുവനന്തപുരം: വയനാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതേത്തുടർന്ന് ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. എല്ലാ ജില്ലകളിലും പരിശോധന നടത്തുന്നുണ്ട്. വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. വിദഗ്ദസംഘം നടത്തിയ പരിശോധനയിലാണ് നിപാ സാന്നിദ്ധ്യം സ്ഥിരീകരിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. കോഴിക്കോട് നിപ നിയന്ത്രിക്കാന്‍ കഴിഞ്ഞു. 42 ദിവസം ഇന്‍ക്യുബേഷന്‍ പിരീഡ് നാളെ അവസാനിക്കും. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോഴിക്കോട്ട് കഴിഞ്ഞ മാസം ആറു പേർക്കാണ് നിപാ വൈറസ് പോസിറ്റീവായത്.
പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയില്‍ ഊന്നിയാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയത്. രോഗ ലക്ഷണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞതും കൃത്യമായ ഇടപെടല്‍ നടത്തിയതും സഹായകരമായി. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നിപ നിയന്ത്രണത്തിലേക്ക് എത്താന്‍ സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.
advertisement
കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തെന്ന പ്രതിപക്ഷനേതാവിന്‍റെ ആരോപണത്തിൽ മന്ത്രി വീണാ ജോർജ് മറുപടി നൽകി. പ്രതിപക്ഷ നേതാവിന്‍റെ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ കാണുന്നില്ല. തന്‍റെ ഓഫീസിന് എതിരേ ആരോപണം ഉയർന്നപ്പോൾത്തന്നെ രാജി ആവശ്യപ്പെട്ടയാളാണ്. മെഡിക്കൽ സർവീസ് കോർപ്പറേഷൻ സംബന്ധിച്ച സി എ ജിയുടേത് അന്തിമ റിപ്പോർട്ട് അല്ല. കരട് മാത്രമാണ്. അതിന് സർക്കാർ മറുപടി നൽകും. സർക്കാർ ആശുപത്രികളിൽ കാലഹരണപ്പെട്ട മരുന്ന് നൽകുന്നില്ല. 2016-17 മുതൽ 2021-22 വരെയുള്ള ഓഡിറ്റാണ് നടത്തുന്നത്
advertisement
അതിന് സർക്കാർ മറുപടി നൽകും. കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നൽകുന്നില്ല. പ്രതിപക്ഷ നേതാവ് അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും വീണാ ജോർജ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ വവ്വാലുകളിൽ നിപാ സാന്നിദ്ധ്യം; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement