• HOME
  • »
  • NEWS
  • »
  • kerala
  • »
  • Attack on Youtuber വിജയ് പി.നായരെ ആക്രമിച്ച സംഭവം: ഭാഗ്യലക്ഷ്‌മിയുടെ ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷന്‍

Attack on Youtuber വിജയ് പി.നായരെ ആക്രമിച്ച സംഭവം: ഭാഗ്യലക്ഷ്‌മിയുടെ ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷന്‍

ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: യൂ‌ട്യൂബർ വിജയ് പി.നായരെ അക്രമിച്ച സംഭവത്തില്‍ ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്.

    സ്‌ത്രീകളെ അപമാനിച്ചു കൊണ്ടുള്ള വീഡിയോ ചിത്രീകരിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്തതായിരുന്നു കേസിനാസ്പദമായ സംഭവം. അധിക്ഷേപകരവും അശ്ലീലകരവുമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഫേസ്ബുക്കില്‍ ലൈവ് ഇട്ടായിരുന്നു മര്‍ദനം നടത്തിയത്.

    Also Read 'യൂട്യൂബർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനാപ്പം ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും ഒഴിവാക്കരുത്': മനുഷ്യാവകാശ കമ്മീഷൻ

    ഭാഗ്യലക്ഷ്‌മിക്കു പുറമേ ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും.

    Also Read Vijay P Nair YouTube Video| വിജയ് പി. നായരുടെ ചാനലും അശ്ലീല വീഡിയോകളും യൂട്യൂബ് നീക്കി

    വിജയ് പി.നായര്‍ നല്‍കിയ പരാതിയില്‍ ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

    അതേസമയം, സ്‌ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ ചെയ്‌ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിജയ് പി.നായരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. വിജയ് പി.നായര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
    Published by:user_49
    First published: