Puthuppally By-Election Result 2023 | തോൽവി സമ്മതിച്ച് സിപിഎം; എൽഡിഎഫ് ജയിച്ചാൽ ലോകാത്ഭുതമെന്ന് എ കെ ബാലൻ

Last Updated:

'കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാം'- എ കെ ബാലൻ പറഞ്ഞു.

എ കെ ബാലൻ
എ കെ ബാലൻ
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ തുടക്കത്തിലേ തോൽവി സമ്മതിച്ച് സിപിഎം. ആദ്യം മുതൽ ചാണ്ടി ഉമ്മൻ കൂറ്റൻ ലീഡിലേക്ക് കുതിച്ചപ്പോൾ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ബാലനാണ് അസ്വാഭാവികമായ പ്രതികരണവുമായി രംഗത്തെത്തിയത്. എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്നാണ് എ കെ ബാലൻ പറഞ്ഞത്. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന്‍ ചോദിച്ചു.
‘കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാം’- എ കെ ബാലൻ പറഞ്ഞു.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ തോൽവി സമ്മതിക്കുന്നതുപോലെയുള്ള ഒരു പ്രതികരണം മുതിർന്ന സിപിഎം നേതാവിൽനിന്ന് ഉണ്ടായത് അസ്വാഭാവികമാണ്. ബിജെപി വോട്ട് ചോർച്ച ആരോപിച്ച് കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചെന്ന ആരോപണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സ്ഥാനാർഥി ജെയ്ക്ക് സി തോമസും ആരോപിച്ചത്.
advertisement
അതേസമയം വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ വ്യക്തമായ ലീഡാണ് ചാണ്ടി ഉമ്മൻ നേടിയത്. ആദ്യ റൌണ്ടിൽ വോട്ടെണ്ണിയ അയർകുന്നത്തും അകലകുന്നത്തും പ്രതീക്ഷിച്ചതിനേക്കാൾ വലിയ മുന്നേറ്റം ചാണ്ടി ഉമ്മൻ നേടിക്കഴിഞ്ഞു. അതിനിടെ എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ പത്ത് മിനിട്ടിലേറെ വൈകിയാണ് ആരംഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally By-Election Result 2023 | തോൽവി സമ്മതിച്ച് സിപിഎം; എൽഡിഎഫ് ജയിച്ചാൽ ലോകാത്ഭുതമെന്ന് എ കെ ബാലൻ
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement