വാടക കുടിശിക നല്‍കിയില്ല; കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് പി.വി ശ്രീനിജന്‍ MLA തടഞ്ഞു

Last Updated:

അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്‌കൂളിന്റെ ഗേറ്റ് എം.എല്‍.എ. അടച്ചുപൂട്ടുകയായിരുന്നു

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് പി.വി ശ്രീനിജന്‍ എംഎല്‍എ തടഞ്ഞതായി പരാതി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടകനല്‍കിയില്ലെന്ന് പറഞ്ഞാണ് കുന്നത്തുനാട് എം.എല്‍.എ. സെലക്ഷന്‍ ട്രയല്‍സ്‌ തടഞ്ഞത്. അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്‌കൂളിന്റെ ഗേറ്റ് എം.എല്‍.എ. അടച്ചുപൂട്ടുകയായിരുന്നു.
ഇതേതുടര്‍ന്ന് സെലക്ഷന് വന്ന താരങ്ങൾ മണിക്കൂറുകളായി ഗ്രൗണ്ടിന് പുറത്ത് കാത്ത് നിൽക്കുകയാണ്. കേരളാ ബ്ലാസ്റ്റേഴ്സ് എട്ടു മാസത്തെ വാടക കുടിശ്ശിക നൽകാൻ ഉണ്ടെന്നും സെലക്ഷൻ ട്രയല്‍സിന് മുൻകൂർ അനുമതി വാങ്ങിയില്ലെന്നുമാണ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും എംഎൽഎയുമായ പി വി ശ്രീനിജൻ പറയുന്നത്.അണ്ടർ 17 കേരള ബ്ലാസ്റ്റേഴ്‌സ് ടീം സെലക്ഷൻ ട്രയല്‍സാണ് തർക്കം മൂലം പ്രതിസന്ധിയിലായത്.
പനമ്പള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഗ്രൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ്‌ നടക്കേണ്ടിയിരുന്നത്. ജില്ലാ സ്‌പോര്‍ടസ് കൗണ്‍സിലിനാണ് ഗ്രൗണ്ടിന്‍റെ ഉടമസ്ഥത. സെലക്ഷന്‍ ട്രയല്‍സ് നടത്താന്‍ അനുമതി തേടി ടീം കത്ത് നല്‍കാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് പി.വി. ശ്രീനിജന്‍ എം.എല്‍.എ. സംഭവത്തില്‍ പ്രതികരിച്ചു. രാത്രിയാവുമ്പോള്‍ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നും എം.എല്‍.എ. പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാടക കുടിശിക നല്‍കിയില്ല; കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് പി.വി ശ്രീനിജന്‍ MLA തടഞ്ഞു
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement