'എനിക്കെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചു'; രാജീവ് ചന്ദ്രശേഖർ
- Published by:Arun krishna
- news18-malayalam
Last Updated:
ഹമാസിനോടുള്ള ഇവരുടെ പ്രീണന മനോഭാവം തുറന്നുക്കാണിച്ചതിനാണ് തനിക്കെതിരെ കേസ് എടുത്തതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
സമൂഹമാധ്യമത്തിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തനിക്കെതിരെ കേസ് എടുത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. INDIA സഖ്യത്തിലെ രണ്ട് പങ്കാളികളായ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും തനിക്കെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ ഒന്നിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ‘എസ്‌ഡിപിഐ, പിഎഫ്‌ഐ, ഹമാസ് തുടങ്ങിയ വിഷലിപ്തമായ തീവ്രവാദ സംഘടനകളെ ലജ്ജയില്ലാതെ പ്രീണിപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രണ്ട് പ്രീണനക്കാര്‍’ ആണ് പിണറായി വിജയനും രാഹുല്‍ ഗാന്ധിയുമെന്ന് കേന്ദ്രമന്ത്രി തുറന്നടിച്ചു.
ഹമാസിനോടുള്ള ഇവരുടെ പ്രീണന മനോഭാവം തുറന്നുക്കാണിച്ചതിനാണ് തനിക്കെതിരെ കേസ് എടുത്തതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘പതിറ്റാണ്ടുകളായി ജമ്മു കശ്മീർ മുതൽ പഞ്ചാബും കേരളവും വരെ സമൂലവൽക്കരണത്തിന് കാരണമാവുകയും നിരവധി നിരപരാധികളുടെ ജീവനും സുരക്ഷാ സേനയുടെ ജീവനും നഷ്‌ടപ്പെടുത്തുകയും ചെയ്‌ത എസ്‌ഡിപിഐ, പിഎഫ്‌ഐ, ഹമാസ് തുടങ്ങിയ വിഷലിപ്തമായ തീവ്രവാദ സംഘടനകളെ ലജ്ജയില്ലാതെ പ്രീണിപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രണ്ട് പ്രീണനക്കാർ. അവരുടെ ഹമാസിനെ പ്രീണിപ്പിക്കുന്നത് തുറന്നുകാട്ടിയതിനാണ് എനിക്കൊരു കേസ്’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു
advertisement
So the two INDI alliance partners @RahulGandhi and @PinarayiVijayan have jointly filed a “case” against me
Two of biggest appeasers in Indian politics who shamelessly appease poisonous radical violent organizations like SDPI, PFI and Hamas, whose politics have caused… pic.twitter.com/rTOLCULeDT
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) October 31, 2023
advertisement
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത്. ഐപിസി 153, 153 A, 120 O KP act എന്നിവ അനുസരിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമം ഉപയോഗിച്ച് മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നതാണ് മന്ത്രിക്കെതിരായ പരാതി. സൈബര്‍ സെല്‍ എസ്ഐ പ്രമോദ് വൈ.റ്റിയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 31, 2023 1:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എനിക്കെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചു'; രാജീവ് ചന്ദ്രശേഖർ