'സിൽവർലൈൻ അടിയന്തര പ്രാധാന്യമുള്ള വിഷയം'; കെറെയിലുമായി ചർച്ച നടത്താൻ ദക്ഷിണറെയിൽവേയ്ക്ക് റെയിൽവേ ബോർഡ് നിർദേശം
- Published by:Anuraj GR
- news18-malayalam
Last Updated:
ഭൂമിയുടെ വിനിയോഗം ഉൾപ്പടെയുള്ള എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താനാണ് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുള്ളത്
തിരുവനന്തപുരം: സിൽവർലൈൻ വീണ്ടും സജീവ ചർച്ചയായി മാറുന്നു. സിൽവർലൈൻ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് വ്യക്തമാക്കി റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ റിപ്പോർട്ട് നൽകിയിരുന്നു. ഭൂമിയുടെ വിശദാംശങ്ങൾ അടക്കമാണ് റിപ്പോർട്ട് നൽകിയത്. ഇതോടെയാണ് കെ റെയിലുമായി തുടർ ചർച്ചകൾക്ക് റെയിൽവെ ബോർഡ് നിർദ്ദേശം നൽകിയത്.
ഭൂമിയുടെ വിനിയോഗം ഉൾപ്പടെയുള്ള എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താനാണ് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അടിയന്തര പ്രധാന്യമുള്ള വിഷയമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിൽവർലൈനുമായി ബന്ധപ്പെട്ട വിഷയം അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കണമെന്നും റെയില്‍വേ മാനേജരോട് നിര്‍ദേശിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം എത്രയും വേഗം വിവരങ്ങള്‍ റെയില്‍വേ ബോര്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വേ ഭൂമിയില്‍ കെ റെയിലും ദക്ഷിണ റെയില്‍വേയും സംയുക്തമായി നേരത്തെ സര്‍വേ നടത്തിയിരുന്നു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയില്‍ തയ്യാറാക്കിയ രൂപരേഖയില്‍ റെയില്‍വേ ബോര്‍ഡ് ലഭ്യമാക്കേണ്ട ഭൂമിയെക്കുറിച്ചും, സ്‌റ്റേഷന്‍ സംബന്ധിച്ചുള്ള കാര്യങ്ങളിലെല്ലാം ആശയക്കുഴപ്പം നിലനിന്നിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആശയവിനിമയം ഉണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാർ ആദ്യം സമർപ്പിച്ച ഡിപിആർ കേന്ദ്ര റെയിൽവേ മന്ത്രാലയം തള്ളിയിരുന്നു.ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ ഏതാണ്ട് മരവിച്ച അവസ്ഥയിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 07, 2023 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിൽവർലൈൻ അടിയന്തര പ്രാധാന്യമുള്ള വിഷയം'; കെറെയിലുമായി ചർച്ച നടത്താൻ ദക്ഷിണറെയിൽവേയ്ക്ക് റെയിൽവേ ബോർഡ് നിർദേശം