ലൂസിഫർ ഡയലോഗുമായി വി ഡി സതീശന് രാജീവ് ചന്ദ്രശേഖറിൻ്റെ മറുപടി

Last Updated:

എനിക്ക് മുണ്ട് ഉടുക്കാനും അറിയാം മുണ്ട് കുത്തി വെക്കാനുമറിയാം. മലയാളം സംസാരിക്കാനും അറിയാം. മലയാളത്തിൽ തെറി പറയാനുമറിയാം എന്ന് രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖർ‌
രാജീവ് ചന്ദ്രശേഖർ‌
മലയാളവും കേരള രാഷ്ട്രീയവും അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവനയ്ക്ക് ലൂസിഫർ ഡയലോഗിൽ മറുപടി നൽകി രാജീവ് ചന്ദ്രശേഖർ. രാജ്യം മൊത്തം സേവനമനുഷ്ഠിച്ച ഒരു വ്യോമസേനാ പട്ടാളക്കാരന്റെ മകനാണ് താൻ.
അതുകൊണ്ട് തനിക്ക് വേണമെങ്കിൽ മുണ്ട് ഉടുക്കാനും അറിയാം മുണ്ട് കുത്തി വെക്കാനുമറിയാം. മലയാളം സംസാരിക്കാനും അറിയാം. മലയാളത്തിൽ തെറി പറയാനുമറിയാമെന്നാണ് രാജീവ് ചന്ദ്രശേഖർ മറുപടി നൽകിയത്.
രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ
ഞാൻ തൃശ്ശൂരിൽ വളർന്നു പഠിച്ച ഒരാളാണ്. രാജ്യം മൊത്തം സേവനമനുഷ്ഠിച്ച ഒരു വ്യോമസേന പട്ടാളക്കാരന്റെ മകനാണ്. അതുകൊണ്ട് എനിക്ക് വേണമെങ്കിൽ മുണ്ട് ഉടുക്കാനും അറിയാം മുണ്ട് കുത്തി വെക്കാനുമറിയും. മലയാളം സംസാരിക്കാനും അറിയാം. മലയാളത്തിൽ തെറി പറയാനുമറിയാം. ജനങ്ങളോട് വികസന സന്ദേശം മലയാളത്തിൽ പറയാനും അറിയാം. അപ്പോൾ എന്നെ പഠിപ്പിക്കരുത്. പഠിക്കാൻ ഞാൻ കോൺഗ്രസ്സിൽ നിന്നോ സിപിഎമ്മിൽ നിന്നോ അല്ല വന്നത്. ഞാൻ വന്നത് ജനങ്ങളുടെ ജീവിതത്തിൽ വ്യത്യാസം കൊണ്ടുവരാനാണ്. അതിനാൽ ഞാൻ മടങ്ങി പോകില്ല എന്ന് അന്നും ഇന്നും പറയുന്നു.
advertisement
ഇന്ത്യ പാക്കിസ്താന് മറുപടി കൊടുക്കുന്നതില്‍ വിഡി സതീശന് എന്താണ് ഇത്ര കുഴപ്പമെന്ന രാജീവ് ചന്ദ്രശേഖരന്റെ പരാമര്‍ശത്തിനായിരുന്നു വി ഡി സതീശൻ മറുപടി നൽകിയത്. രാജീവ് ചന്ദ്രശേഖരന് കേരളം എന്താണെന്ന തിരിച്ചറിവില്ല. താന്‍ പറഞ്ഞത് അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. എന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി അദ്ദേഹം കാണിച്ചില്ല. രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയാത്ത പ്രശ്‌നം ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൂസിഫർ ഡയലോഗുമായി വി ഡി സതീശന് രാജീവ് ചന്ദ്രശേഖറിൻ്റെ മറുപടി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement