'CPM-BJP അന്തര്‍ധാര സജീവം'; സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ ഉത്കണ്ഠയെന്ന് രമേശ് ചെന്നിത്തല

Last Updated:

കേരള സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ചേര്‍ന്ന് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ചേര്‍ന്ന് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം-ബിജെപി അന്തര്‍ധാര സജീവമാണെന്നും അതിനാല്‍ തന്നെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ശത്രുക്കളെ പോലെ ആണെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തമാണ്. പരസ്‌പരം വിമര്‍ശിക്കുമ്പോഴും കൂട്ടുകക്ഷികളെ പോലെയാണ് ഇരുവരും പെരുമാറുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സുതാര്യവും നിഷ്‌പക്ഷവുമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
You may also like:11 ദിവസം നീണ്ട പൂജ; പുരോഹിതർക്ക് ദക്ഷിണയായി നൽകിയത് വ്യാജനോട്ടുകൾ: സ്ത്രീ അറസ്റ്റിൽ [NEWS]കഞ്ചാവ് സിഗരറ്റ് ആവശ്യപ്പെട്ട് റിയ ചക്രബർത്തി? വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് സുശാന്തിന്‍റെ സഹോദരി [NEWS] Shocking| തെരുവിൽ കഴിയുന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗിക വൈകൃതം; യുവാവിനെ തിര‍ഞ്ഞ് പൊലീസ് [NEWS]
സ്വര്‍ണക്കടത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ സിപിഎമ്മിനും ബിജെപിക്കും അറിയാം. സ്വര്‍ണം വന്നത് നയതന്ത്ര ബാഗേജിലൂടെയല്ലെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രസ്‌താവന ചേര്‍ത്തുവായിക്കണം. അന്വേഷണത്തിന്റെ കുന്തമുന ബിജെപിയിലേക്ക് നീളുകയാണ്. കേസ് അന്വേഷണം ബിജെപിയിലേക്ക് നീളുമ്പോള്‍ ഇതിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉത്‌കണ്‌ഠയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'CPM-BJP അന്തര്‍ധാര സജീവം'; സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ ഉത്കണ്ഠയെന്ന് രമേശ് ചെന്നിത്തല
Next Article
advertisement
ആപ്പിള്‍ മുറിച്ചുവച്ചാല്‍ നിറം മാറുന്നുണ്ടോ?  തടയാനിതാ നാല് വിദ്യകള്‍
ആപ്പിള്‍ മുറിച്ചുവച്ചാല്‍ നിറം മാറുന്നുണ്ടോ? തടയാനിതാ നാല് വിദ്യകള്‍
  • ആപ്പിള്‍ മുറിച്ചാല്‍ നിറം മാറുന്നത് തടയാന്‍ തണുത്ത വെള്ളത്തില്‍ മുക്കിവെക്കുക, 12 മണിക്കൂര്‍ ഫ്രഷ്.

  • ഉപ്പ് വെള്ളത്തില്‍ മുക്കി 10 മിനിറ്റ് വെക്കുക, 24 മണിക്കൂര്‍ ആപ്പിള്‍ സ്വാഭാവിക രുചിയോടെ നിലനിര്‍ത്താം.

  • നാരങ്ങാവെള്ളത്തില്‍ ആപ്പിള്‍ മുക്കി 5 മിനിറ്റ് വെക്കുക, 24 മണിക്കൂര്‍ നിറം മാറാതെ നിലനിര്‍ത്താം.

View All
advertisement