ഇന്റർഫേസ് /വാർത്ത /Kerala / Kerala Secretariat Fire| 'സമ്മേളനം കഴിഞ്ഞിട്ടും കോൺഗ്രസ്, ലീഗ് MLAമാർ മടങ്ങാത്തത് ദുരൂഹം; BJPയുമായി UDF ഗൂഢാലോചന നടത്തി'

Kerala Secretariat Fire| 'സമ്മേളനം കഴിഞ്ഞിട്ടും കോൺഗ്രസ്, ലീഗ് MLAമാർ മടങ്ങാത്തത് ദുരൂഹം; BJPയുമായി UDF ഗൂഢാലോചന നടത്തി'

ഇ.പി ജയരാജൻ

ഇ.പി ജയരാജൻ

''അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യു ഡി എഫുകാർ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്‌. അതിന്‌ ബി ജെ പിയെയും കൂട്ടുപിടിച്ചു. സ്ഥലത്തെത്തിയ ബി ജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത്‌ ഒരേ കാര്യങ്ങൾ. ''

  • Share this:

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മന്ത്രി ഇ.പി. ജയരാജൻ. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്, മുസ്ലിംലീഗ് എംഎൽഎമാർ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയത് ദുരൂഹമാണെന്ന് ജയരാജൻ ആരോപിച്ചു. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് ഗൂഢാലോചന നടത്തിയെന്നും മന്ത്രി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇ പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

1. തീപിടിത്തം നടന്ന്‌ മിനിറ്റുകൾക്കകം ബിജെപി‐ യു ഡി എഫ്‌ നേതാക്കൾ സെക്രട്ടറിയേറ്റിലെത്തി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

2. സ്ഥലത്തെത്തിയ ബി ജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത്‌ ഒരേ കാര്യങ്ങൾ.

3. തീപിടിത്തം നടന്ന്‌ മിനിറ്റുകൾക്കകം ബിജെപി അദ്ധ്യക്ഷൻ മാധ്യമങ്ങളോട്‌ സെക്രട്ടറിയേറ്റിനു മുന്നിൽ വച്ച്‌ പ്രതികരിക്കുമെന്ന്‌ മാധ്യമങ്ങൾക്ക്‌ സന്ദേശം പോയി.

4. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്‌, മുസ്ലിം ലീഗ്‌ എം എൽ എ മാർ മടങ്ങാതെ തിരുവനന്തപുരത്ത്‌ തങ്ങിയത്‌ ദുരൂഹമാണ്‌. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യു ഡി എഫുകാർ

ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്‌. അതിന്‌ ബി ജെ പിയെയും കൂട്ടുപിടിച്ചു.

5. നോർത്ത്‌ സാൻഡ്‌വിച്ച്‌ ബ്ലോക്കിലെ ജി എ ഡി പൊളിറ്റിക്കൽ വിഭാഗത്തിൽ വളരെ ചെറിയ തീപിടിത്തമാണ്‌ ഉണ്ടായത്‌. ഷോട്ട്‌ സർക്യൂട്ടാണ്‌ കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മുമ്പും പല തവണ ഇത്തരത്തിൽ തീപിടുത്തം ഉണ്ടായിട്ടുണ്ട്‌.

6. എൻ ഐ എ നടത്തുന്നത്‌ ഉൾപ്പെടെ അടുത്തിടെ നടക്കുന്ന അന്വേഷണങ്ങൾക്കായി ആവശ്യപ്പെട്ട രേഖകളെല്ലാം കൃത്യമായി കൊടുത്തിട്ടുണ്ട്‌. ഒരു ഫയലും മറച്ചുവെച്ചിട്ടില്ല.

7. ഇ ഫയലിങ്ങ്‌ രീതിയാണ്‌ സെക്രട്ടറിയേറ്റിൽ പിന്തുടരുന്നത്‌. അതുകൊണ്ട്‌ തന്നെ തീപിടിച്ച ഫയലുകളുടെ പകർപ്പ്‌ കമ്പ്യൂട്ടർ വഴി എടുക്കാവുന്നതാണ്‌.

8. യു ഡി എഫ്‌ ഭരണകാലത്ത്‌ ചീഫ്‌ സെക്രട്ടറി ആർ രാമചന്ദ്രൻ നായർ മുന്നൂറിലധികം ഫയലുകൾ കടത്തിക്കൊണ്ടുപോയി പൂജപ്പുര ജയിൽ വളപ്പിലിട്ട്‌ കത്തിച്ചത്‌ വലിയ വിവാദമായിരുന്നു.

അതിസുരക്ഷാ മേഖലയായ നോർത്ത് ബ്ലോക്കിലെ ഓഫീസിലാണ് ചൊവ്വാഴ്ച വൈകുന്നേരം 4.45ന് തീ പടർന്നത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ ഫ്ളാറ്റ് ഇടപാട് എന്നിവയുടേതുൾപ്പെടെ നിർണായകരേഖകൾ സൂക്ഷിച്ചിട്ടുള്ള സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഉദ്യോഗസ്ഥരുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങൾ, വി.വി.ഐ.പി.കളെ നിർണയിക്കുന്ന ഫയലുകൾ, അതിരഹസ്യ സ്വഭാവമുള്ള രേഖകൾ എന്നിവ സൂക്ഷിക്കുന്ന ഇടങ്ങളിലായിരുന്നു തീപ്പിടിത്തം. ഷോർട്ട് സർക്യൂട്ടാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ് ഫയലുകൾ മാത്രമാണ് നഷ്ടമായതെന്നും മറ്റുള്ളവ സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. തീപിടിത്തം ആസൂത്രിതമാണെന്നും സ്വർണക്കടത്തിലെ രേഖകൾ നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോൺഗ്രസും ബിജെപിയും ആരോപിച്ചു.

First published:

Tags: E p jayarajan, Fire break out in Secretariat, Fire breakout, Gold Smuggling Case, K surendran, Kerala Secretariat Fire, Muralee thummarukudy, Ramesh chennitala, Secretariat