വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

. പീഡനത്തിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അവരുടെ മാതാപിതാക്കള്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന സമരവേദി പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: October 10, 2020, 5:11 PM IST
വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: വാളയാറിലെ  പെണ്‍കുട്ടികളുടെ ദൂരൂഹമായ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേസന്വേഷണത്തില്‍  വീഴ്ച വരുത്തിയ  പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനത്തിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അവരുടെ മാതാപിതാക്കള്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന സമരവേദി പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ്  പുനരന്വേഷണവും അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

രണ്ട് ആവശ്യങ്ങളും പരിഗണിക്കാമെന്ന് നേരത്തെ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതായി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍   പ്രതിപക്ഷ നേതാവിനോട് സൂചിപ്പിച്ചിരുന്നു. കേസന്വേഷണത്തിന്റേയും പ്രോസിക്യൂഷന്റേയും വിവിധ ഘട്ടങ്ങളില്‍ കേസ്  അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണുണ്ടായത്.

Also Read 'സർക്കാർ ചതിക്കുകയാണ്'; പൊട്ടിക്കരഞ്ഞ് വാളയാർ പെൺകുട്ടികളുടെ അമ്മ

പ്രധാനപ്പെട്ട ഒരുകേസിന്റെ അന്വേഷണം ഇത്ര ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ സേനയില്‍ തുടരുന്നത് പൊതുസമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് ചെന്നത്തല കത്തിൽ ചൂണ്ടിക്കാട്ടി. പിന്നാക്ക, ദരിദ്ര കുടുംബങ്ങളിലെ രണ്ട് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിനിരയായി മരിച്ചിട്ടും നീതി തേടി മാതാപിതാക്കള്‍ക്ക് സെക്രട്ടറിയേറ്റിനു മുന്നില്‍  പ്രക്ഷോഭം നടത്തേണ്ടി വന്നത് കേരളത്തിന് അപമാനകരമാണെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.

മാതാപിതാക്കളെ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടാതെ  മുഖ്യമന്ത്രിയെന്ന നിലയില്‍ നല്‍കിയ  ഉറപ്പുകള്‍ പാലിക്കണമെന്നും കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണെന്നും ചെന്നിത്തല  കത്തില്‍ ആവശ്യപ്പെടുന്നു.
Published by: Aneesh Anirudhan
First published: October 10, 2020, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading