യഥാർത്ഥ ജീവിതത്തിൽ ദുൽഖർ ചിത്രത്തിന്റെ ക്ളൈമാക്സ്; അച്ഛൻ വിരമിച്ചതിന്റെ പിറ്റേദിവസം മകൻ ജോലിക്ക് പ്രവേശിച്ചു
- Published by:meera_57
- news18-malayalam
Last Updated:
മലയാള ചിത്രം 'വിക്രമാദിത്യനിൽ' നിന്നുള്ള ഈ രംഗം ജീവിതവുമായി ചേർത്തുവയ്ക്കുകയാണ് ഇടുക്കി കുഞ്ചിത്തണ്ണിയിലെ പിതാവ് ആർ. സജീവും മകൻ കെ.എസ്. അഭിജിത്തും
സി.ഐ. വാസുദേവ ഷേണായിയുടെ വിരമിക്കൽ ദിവസം എസ്.ഐ.ആയി ചാർജ് എടുക്കുന്ന മകൻ ആദിത്യനെ മറക്കാൻ പറ്റുമോ? ലാൽ ജോസ് സംവിധാനം ചെയ്ത, ദുൽഖർ സൽമാനും, ഉണ്ണി മുകുന്ദനും നായകന്മാരായ മലയാള ചിത്രം 'വിക്രമാദിത്യനിൽ' നിന്നുള്ള ഈ രംഗം ജീവിതവുമായി ചേർത്തുവയ്ക്കുകയാണ് ഇടുക്കി കുഞ്ചിത്തണ്ണിയിലെ പിതാവ് ആർ. സജീവും മകൻ കെ.എസ്. അഭിജിത്തും. വെള്ളിയാഴ്ചയാണ് പിതാവ് 22 വർഷത്തെ സേവനത്തിനു ശേഷം എക്സൈസ് വകുപ്പിൽ നിന്ന് വിരമിച്ചത്. തൊട്ടടുത്ത ദിവസങ്ങൾ ഒന്നിൽ തന്നെ മകൻ ഡിപ്പാർട്ട്‌മെൻ്റിൽ എക്‌സൈസ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിക്കും.
പിതാവ് ആർ. സജീവ് എക്സൈസ് പ്രിവന്റിവ് ഓഫീസറായി ജോലി ചെയ്തിരുന്നു. 1998ലാണ് സജീവ് ആദ്യമായി ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ചേരുന്നത്. 2002ൽ എക്സൈസിൽ ജോലി ലഭിച്ചു. അച്ഛനെ റോൾമോഡലാക്കിയ മകന് എക്സൈസിൽ ജോലി ചെയ്യാനായിരുന്നു ആഗ്രഹം. അഭിജിത് ഒരുപാട് പിഎസ്‌സി പരീക്ഷകൾ എഴുതിയിട്ടുണ്ട്. പോലീസ് എസ്ഐ സക്ഷൻ കിട്ടി ട്രിയനിങ് നടന്നുവരികെയാണ് ആഗ്രഹിച്ച ജോലിയിലേക്ക് വിളിവരുന്നത്.
എറണാകുളത്താണ് അഭിജിത്തിന് പോസ്റ്റിംഗ്. ഇടുക്കി ജില്ല എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ മുൻപിൽ ജോലിക്ക് ഹാജരാകും. സജീവിനും ഭാര്യ ബിന്ദുവിനും അശ്വിൻ എന്ന ഒരുമകൻ കൂടിയുണ്ട്.
advertisement
Summary: A real-life father-son duo, similar to the characters in the Lal Jose movie 'Vikramadityan,' have left their imprint in Kerala. Following his father R. Sajeev's retirement as an excise preventive officer, his son K.S. Abhijith promptly joined the same department as an excise inspector
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 01, 2024 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യഥാർത്ഥ ജീവിതത്തിൽ ദുൽഖർ ചിത്രത്തിന്റെ ക്ളൈമാക്സ്; അച്ഛൻ വിരമിച്ചതിന്റെ പിറ്റേദിവസം മകൻ ജോലിക്ക് പ്രവേശിച്ചു