ഏരിയ കമ്മിറ്റി അംഗത്തിനെതിരെ വിമത സ്ഥാനാർത്ഥി; കൊല്ലത്ത് സിപിഎം പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി
- Published by:Naseeba TC
- news18-malayalam
Last Updated:
ഏറ്റുമുട്ടലിനിടെ അടിയേറ്റ ഒരാളുടെ തല പൊട്ടി. വിമത വിഭാഗത്തിലെ ആളുടെ തലയ്ക്കാണ് അടിയേറ്റത്.
കൊല്ലം: സിപിഎമ്മിലെ ഇരുവിഭാഗങ്ങൾ തമ്മിൽ കൊല്ലത്ത് സംഘർഷം. ഏറ്റുമുട്ടലിനിടെ അടിയേറ്റ ഒരാളുടെ തല പൊട്ടി. വിമത വിഭാഗത്തിലെ ആളുടെ തലയ്ക്കാണ് അടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കോട്ടാത്തല പടിഞ്ഞാറ് വാർഡിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ വിമത സ്ഥാനാർത്ഥി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളാണ് കൂട്ടയടിയിൽ കലാശിച്ചത്. തർക്കത്തിന്റെ ഭാഗമായി പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.
You may also like:മുൻമന്ത്രി എ പി അനില്‍ കുമാറിനെതിരായ ലൈംഗീക പീഡന കേസ്: പരാതിക്കാരിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും
രാത്രിയിൽ ഇരുവിഭാഗങ്ങളിലും ഉൾപ്പെട്ടവർ വയലിൽക്കട ഭാഗത്തുവച്ച് വാക്കേറ്റത്തിലും സംഘർഷത്തിലുമായി. പ്രദേശവാസിയായ വിപിന്റെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചു. വിമത വിഭാഗത്തിൽ ഉൾപ്പെട്ട ആളാണ് വിപിൻ. പിന്നീട് നടന്ന സംഘർഷത്തിൽ ഇരു വിഭാഗത്തിലുള്ളവർക്കും പരിക്കേറ്റു.
advertisement
You may also like:'അധികാരത്തിലെത്തിയാൽ ബംഗാൾ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും': വിവാദ പ്രസ്താവനയുമായി BJP നേതാവ്
പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയത്. വിപിൻ, രഞ്ജിത്ത്, ഷൈനു എന്നിവരാണ് പരിക്കേറ്റ വിമത വിഭാഗക്കാർ. ലാലു, ജയചന്ദ്രൻ, അജയകുമാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പുമായി ഈ സംഘർഷത്തിന് ബന്ധമില്ലെന്ന് ഇരുസ്ഥാനാർത്ഥികളും വ്യക്തമാക്കി. എന്നാൽ തുടർ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2020 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏരിയ കമ്മിറ്റി അംഗത്തിനെതിരെ വിമത സ്ഥാനാർത്ഥി; കൊല്ലത്ത് സിപിഎം പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി