Kerala Rains| ഇന്ന് ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് മഴ മാറി നിന്നേക്കും

Last Updated:

വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

News18 Malayalam
News18 Malayalam
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ (Rain) മാറി നിന്നേക്കും. ഇന്ന് ഒരിടത്തും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ഇല്ല. സാധാരണ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടാണ് (green Alert)പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ നാളെ മുതൽ മഴ വീണ്ടും ശക്തമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (Central Meteorological Department)മുന്നറിയിപ്പ്.
അതേസമയം വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. കെഎസ്ഇബിയ്ക്ക് കീഴിലെ പത്ത് ഡാമുകളിൽ റെയ്ഡ് അലേർട്ട് പ്രഖ്യാപിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ച സംസ്ഥാനമൊട്ടാകെ പരക്കെ മഴ പെയ്യും. ഞായറാഴ്ച വരെ മഴതുടരും.
അതേസമയം, ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്ന് നിയന്ത്രണ അളവിൽ മാത്രമേ വെള്ളം തുറന്ന് വിടുകയുള്ളു എന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ. ബി അശോക് അറിയിച്ചിട്ടുണ്ട്. നാളെ മുതൽ മഴ ശക്തമാക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഡാമുകൾ തുറക്കാനുള്ള തീരുമാനം. ഡാം തുറക്കുന്നത് മുൻ കരുതലായിട്ടാണെന്നും കെ എസ് ഇ ബി ചെയർമാൻ അറിയിച്ചു
advertisement
ഇടുക്കി ഡാം രാവിലെ പതിനൊന്ന് മണിക്ക് തുറക്കും. എറണാകുളത്തെ ഇടമലയാർ ഡാമും തുറന്നു. ഡാമിലെ രണ്ട് ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ ജലമാണൊഴുക്കുക. വെള്ളം എട്ടു മണിയോടെ ഭൂതത്താൻകെട്ടിലും 12 മണിയോടെ കാലടി - ആലുവ ഭാഗത്തും എത്തും. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
advertisement
പുലർച്ചെ അഞ്ചുമണിയോടെ പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഇതോടെ പമ്പയാറ്റിലെ ജലനിരപ്പ് കൂടുതൽ ഉയരുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ അറിയിച്ചു. ഇന്നലെ കക്കി ഡാം തുറന്നിരുന്നു. പത്തനംതിട്ടയുടെ താഴ്ന്ന പ്രദേശങ്ങളിലും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലും കൂടുതൽ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.
രാവിലെ പതിനൊന്ന് മണിക്കാണ് ഇടുക്ക് ഡാം തുറക്കുന്നത്. പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പതിനൊന്ന് മണിക്ക് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തും. ഡാമിൽ ജലനിരപ്പുയർന്നതോടെ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains| ഇന്ന് ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് മഴ മാറി നിന്നേക്കും
Next Article
advertisement
ലണ്ടനിൽ‌ 16കാരിയെ പാകിസ്ഥാൻ സംഘം കൂട്ടബലാത്സംഗം ചെയ്തു; 200 സിഖുകാർ ചേർന്ന് രക്ഷപ്പെടുത്തി
ലണ്ടനിൽ‌ 16കാരിയെ പാകിസ്ഥാൻ സംഘം കൂട്ടബലാത്സംഗം ചെയ്തു; 200 സിഖുകാർ ചേർന്ന് രക്ഷപ്പെടുത്തി
  • പടിഞ്ഞാറൻ ലണ്ടനിൽ 16കാരിയെ പാകിസ്ഥാൻ സംഘം കൂട്ടബലാത്സംഗം ചെയ്തതിൽ സിഖ് സമൂഹം രക്ഷപ്പെടുത്തി.

  • 200-ലധികം സിഖ് വംശജർ പ്രതിഷേധിച്ചപ്പോൾ ഒരാളെ പോലീസ് പിടികൂടി, പെൺകുട്ടിയെ മോചിപ്പിച്ചു.

  • യുകെയിൽ പാകിസ്ഥാൻ ഗ്രൂമിംഗ് ഗ്യാങ്ങുകൾ പതിറ്റാണ്ടുകളായി കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്.

View All
advertisement