Belur Makhna | ബേലൂർ മഖ്ന ജനവാസമേഖലയിൽ; ആന പെരിക്കല്ലൂരിൽ എത്തി

Last Updated:

കഴിഞ്ഞ ദിവസം രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തിൽ എത്തുകയായിരുന്നു

ബേലൂർ മഖ്ന
ബേലൂർ മഖ്ന
ജനജീവിതത്തിന് മേൽ ഭീതി വിതയ്ക്കുന്ന ആന ബേലൂർ മഖ്ന ജനവാസ മേഖലയിൽ. കബനി പുഴ കടന്ന് പെരിക്കല്ലൂരിൽ എത്തിയതോടെ നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്തിലുള്ളവർക്കാന് ജാഗ്രതാ നിർദേശം. കഴിഞ്ഞ ദിവസം രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തിൽ എത്തുകയായിരുന്നു. മരക്കടവ് പള്ളിക്ക് സമീപമാണ് ആന എത്തിയിട്ടുള്ളത്.
ബേലൂർ മഖ്‌നയെ പിടിക്കാനുള്ള ദൗത്യം തുടർച്ചയായി പരാജയപ്പെടുന്നത് പ്രദേശവാസികൾക്കിടയിൽ ഇതിനോടകം അസ്വസ്ഥത സൃഷ്ടിച്ചു കഴിഞ്ഞു.
മുൻപ് കർണാടക റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഖ്‌ന ഫെബ്രുവരി 10ന് അജീഷിനെ (42) ചവിട്ടിക്കൊന്നു. ആനയുടെ ആക്രമണം ഉണ്ടായതിനെ തുടർന്ന് രക്ഷപ്പെടാൻ അജീഷ് ഒരു വീടിൻ്റെ വളപ്പിലേക്ക് ഓടി. എന്നാൽ ആന ഗേറ്റ് തകർത്ത് അജീഷിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
സമാനമായ സംഭവത്തിൽ കുറുവ ടൂറിസം പദ്ധതിയിലെ ജീവനക്കാരനായ പോൾ (50) കഴിഞ്ഞ വെള്ളിയാഴ്ച ആനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയിരുന്നു. തുടർച്ചയായ ഈ രണ്ട് സംഭവങ്ങൾ പ്രദേശവാസികളിൽ വളരെയധികം പരിഭ്രാന്തി സൃഷ്ടിച്ചു കഴിഞ്ഞു. ജില്ലയിലുടനീളം ഒന്നിലധികം പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നുകഴിഞ്ഞു.
advertisement
വയനാട്ടിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ മുന്നോട്ടു വന്നിരുന്നു. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി.
കഴിഞ്ഞ വർഷം നവംബർ 30 ന് കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിൽ നിന്ന് പിടികൂടിയ കൊമ്പില്ലാത്ത ആനയെ കർണാടക-തമിഴ്നാട്-കേരള അതിർത്തിയിലെ ബന്ദിപ്പൂർ വനത്തിലേക്ക് മാറ്റിയിരുന്നു. രണ്ട് മാസത്തിന് ശേഷം, ഇത് കേരളത്തിലെ വയനാട് ജില്ലയിലേക്ക് വഴിതെറ്റിയതായി കണ്ടെത്തി.
Summary: Rogue elephant Belur Makhna made its way to Kerala again and entered the populous area in Wayanad. The elephant, radio-collared by Karnataka, recently caused death of a man named Ajeesh. Despite him running for life, the elephant trampled him into death. Local residents were issued a warning to stay alert
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Belur Makhna | ബേലൂർ മഖ്ന ജനവാസമേഖലയിൽ; ആന പെരിക്കല്ലൂരിൽ എത്തി
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement