'തെരഞ്ഞെടുപ്പ് ഏകോപനം പാളി, വിഭാഗീയത അവസാനിപ്പിക്കണം'; BJP സംസ്ഥാന നേതൃത്വത്തിനെതിരെ RSS

Last Updated:

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും നേതൃത്തിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് യോഗം വിലയിരുത്തി.

കൊച്ചി: ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി ആർ.എസ്.എസ്. കൊച്ചിയില്‍ നടന്ന ആര്‍.എസ്.എസ് - ബി.ജെപി നേതൃയോഗത്തിലാണ് വിമർശനമുയർന്നത്. ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കിയിട്ടും വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി നേതൃത്വം മുന്നോട്ടുപോകുന്നതിനാല്‍ അനിവാര്യമായ പുരോഗതി സംസ്ഥാനത്ത് പാര്‍ട്ടിയ്ക്കുണ്ടാകുന്നില്ലെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും നേതൃത്തിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് ഏകോപനത്തിലും പ്രവര്‍ത്തനങ്ങളിലും കാര്യമായ വിഴ്ചയുണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുണ്ടായ അനാവശ്യ വിവാദങ്ങളും പാർട്ടിക്ക് തിരിച്ചടിയായി.
ഓരോ നേതാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആര്‍.എസ്.എസ് നേതാക്കൾ അറിയിച്ചു. സംഘപരിവാര്‍ സംഘടനകളും ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവെച്ചിരുന്നു. കൊടകര കുഴല്‍പ്പണക്കേസ്, സി കെ ജാനുവിന് കോഴ നല്‍കിയെന്ന പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍, മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ കെ സുന്ദരയ്ക്ക് പണം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന വെളിപ്പെടുത്തലുകളിലടക്കം പാര്‍ട്ടി പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് ഇടപെട്ട് നേതൃയോഗം വിളിച്ചത്.
advertisement
കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന്‍, സംഘടന സെക്രട്ടറി എം ഗണേഷ് ഉൾ‌പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൊടകര കുഴല്‍പ്പണ വിവാദത്തില്‍ ആര്‍.എസ്.എസിനെ വലിച്ചിഴച്ചതില്‍ സംഘടനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. വിവാദങ്ങളെ  ഒറ്റക്കെട്ടായി നേരിടാനും യോഗത്തില്‍ ധാരണയായി. ആവശ്യമെങ്കില്‍ ഉചിതമായ സമയങ്ങളില്‍ നിയമനടപടികള്‍ സ്വീകരിയ്ക്കണമെന്നും ശക്തമായ പ്രചാരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. കോഴക്കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇരട്ടത്താപ്പിനെതിരെ കോടതിയെ സമീപിക്കാൻ ബി.ജെ.പി നിയമോപദേശവും തേടുന്നുണ്ട്.
advertisement
വയനാട്ടിലെ കോഴ ആരോപണത്തില്‍ കെ.സുരേന്ദ്രനെയും സി.കെ.ജാനുവിനെയും പ്രതികളാക്കിയെങ്കില്‍ കാസര്‍കോട് കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ സുന്ദരയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ചർച്ചയ്ക്ക് പിന്നാലെ കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി, കുഴൽപ്പണ ഇടപാട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയെന്ന വാർത്ത ബി ജെ പി കേന്ദ്ര നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. പാർട്ടിക്ക് വ്യക്തമായ സംഘടന  സംവിധാനമുണ്ടെന്നും  വിവിധ ആവശ്യങ്ങൾക്ക് ഈ സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് വാർത്താ ക്കുറിപ്പിൽ  വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്തെ ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ഒരു സമിതിയും രൂപീകരിച്ചിട്ടില്ലെന്നും ആരോടും റിപ്പോർട്ട് തേടിയിട്ടില്ലെന്നുമാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത്.
advertisement
മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ സി- വി. ആനന്ദ് ബോസ്, മെട്രോ മാൻ ഈ ശ്രീധരൻ , മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരടങ്ങുന്ന സമിതിയെ കേന്ദ്ര നേതൃത്വം രൂപീകരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സി.വി ആനന്ദബോസും ജേക്കബ് തോമസും റിപ്പോർട്ട് നൽകിയതായും വാർത്തകൾ വന്നിരുന്നു. എന്നാൽ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തെരഞ്ഞെടുപ്പ് ഏകോപനം പാളി, വിഭാഗീയത അവസാനിപ്പിക്കണം'; BJP സംസ്ഥാന നേതൃത്വത്തിനെതിരെ RSS
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement