Sabarimala | മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി; നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് പ്രവേശനം

Last Updated:

നിലക്കലില്‍ നിന്ന് തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങി.

ശബരിമല
ശബരിമല
പത്തനംതിട്ട: ശബരിമല(Sabarimala) മണ്ഡല-മകരവിളക്ക്(Mandala Makaravilakk) തീര്‍ത്ഥാടനത്തിന് തുടക്കമായി. ഭക്തരെ ശബരിമലയില്‍ പ്രവേശിപ്പിച്ച് തുടങ്ങി. നിലക്കലില്‍ നിന്ന് തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങി. ശബരിമലയില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും.
ശബരിമല നട ഇന്നലെ വൈകീട്ട് 4. 51ഓടെയാണ് തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. കാലവസ്ഥ പ്രതികൂലമായതിനാല്‍ പമ്പാ സ്‌നാനത്തിന് അനുമതിയില്ല.
സന്നിധാനം, നടപ്പന്തല്‍ നവീകരണം, നടപ്പന്തല്‍ വൃത്തിയാക്കല്‍, ആരോഗ്യ വകുപ്പിന്റെ ആശുപത്രികളുടെ ക്രമീകരണം, സന്നിധാനത്തെയും പരിസരത്തെയും അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റല്‍, കുടിവെള്ള വിതരണ കിയോസ്‌ക്, പ്രസാദ വിതരണം, ശുചിമുറി സൗകര്യം, ദര്‍ശനത്തിന് വരിനില്‍ക്കുന്നതിനുള്ള ക്രമീകരണം, സുരക്ഷാ ക്രമീകരണം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
advertisement
ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാന്‍ അവസരം കിട്ടാത്ത തീര്‍ഥാടകര്‍ക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മണ്ഡലകാല തീര്‍ഥാടന കാലത്ത് 30,000 പേര്‍ക്കാണ് ദര്‍ശനനുമതി. ആധാര്‍ കാര്‍ഡ്, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ എന്നിവ കൈയില്‍ കരുതണം. നിലയ്ക്കലില്‍ ആര്‍ടി ലാംപ്, ആന്റിജന്‍ പരിശോധന സൗകര്യമുണ്ട്. ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളിലും പ്രധാന ഇടത്താവളങ്ങളിലും ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള കിയോസ്‌കുകള്‍ ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്.
advertisement
സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഭക്തര്‍ക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്.
തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ ബസുകളും ജീവനക്കാരെയും കെ എസ് ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. ശബരിമല സന്നിധാനത്തും പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണം കെ എസ് ഇ ബി ഒരുക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala | മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി; നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് പ്രവേശനം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement