ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

Last Updated:
സന്നിധാനം: ശബരിമലയിലും പരിസരത്തും തുടരുന്ന നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ്. സ്ത്രീ പ്രവേശനത്തെ ചൊല്ലി സംസ്ഥാനമൊട്ടാകെ അക്രമം തുടരുമ്പോഴും ശബരിമലയില്‍ തീര്‍ത്ഥാടകത്തിരക്ക് തുടരുകയാണ്.
കൂടുതല്‍ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. മകരവിളക്കിനോട് അനുബന്ധിച്ചു തീത്ഥാടകരുടെ വന്‍ തിരക്കും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടിയത്.
Also Read: നടയടച്ച് പുണ്യാഹം ക്രൂരത; 'ബ്രാഹ്മണിക്കല്‍ ഹൈറാര്‍ക്കി' പറ്റില്ല: മന്ത്രി ശൈലജ
അതേസമയം ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീര്‍ത്ഥാടനത്തെ ബാധിക്കുന്നില്ലെന്നാണ് തീര്‍ത്ഥാടകരുടെ തിരക്ക് വ്യക്തമാക്കുന്നത്. ഇന്നും വലിയ തിരക്കാണ് ശബരിമലയില്‍ ഉണ്ടായത്.
Also Read: ശബരിമലയിൽ ദർശനം നടത്തിയത് 10 യുവതികൾ ?
സ്ത്രീകള്‍ അയ്യപ്പ ദര്‍ശനം നടത്തിയതിനെതിരെ ഭക്തര്‍ ശബരിമലയില്‍ യാതൊരു പ്രതിഷേധങ്ങളും നടത്തുന്നില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ തന്നെയാണ് ഇപ്പോഴും കൂടുതലായി എത്തുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement