സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

Last Updated:
തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് എ. പത്മകുമാർ.
വിധി പകർപ്പ് ലഭിച്ചശേഷം കൂടുതൽ കാര്യം വ്യക്തമാക്കാം. വിധിപകർപ്പ് കിട്ടിയാൽ ദേവസ്വം ബോർഡ് ചർച്ച ചെയ്യും. വിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഗവൺമെന്റുമായി ആലോചിച്ച് യുക്തമായ നടപടി സ്വീകരിക്കും.
ദേവസ്വം ബോർഡിൻ‌റെ അഭിപ്രായം കോടതിയെ ധരിപ്പിച്ചിരുന്നതാണ്. കഴിഞ്ഞ കാലത്ത് നിലനിന്ന ആചാരാനുഷ്ഠാനങ്ങൾ അതുപോലെ തുടരണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
Next Article
advertisement
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement