Sabarimala Weather Update: ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും; ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത

Last Updated:

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം

News18
News18
ശബരിമലയിൽ അടുത്ത 3 ദിവസത്തെ മഴ സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്ക് സാധ്യത. അതേസമയം പ്രത്യേക മുന്നറിയിപ്പുകള്‍ ഇല്ല. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി.ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എഴ് ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണുള്ളതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഏഴ് ജില്ലകളിൽ ഗ്രീൻ അലേർട്ടാണ്.
നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയെ ആണ് ഗ്രീൻ അലേർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്,തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഗ്രീൻ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ(ഡിസംബർ 26) എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala Weather Update: ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും; ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement