ചിന്താ ജെറോമിന് 9 ലക്ഷം കുടിശ്ശിക അനുവദിച്ചു; ശമ്പളം ഇരട്ടിയാക്കിയതിന് മുൻകാല പ്രാബല്യം

Last Updated:

2017 ജനുവരി 6 മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധിക ശമ്പളമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്

ചിന്താ ജെറോം
ചിന്താ ജെറോം
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷയായിരുന്ന ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക സർക്കാർ അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധിക ശമ്പളമാണിത്. 2016 ഒക്ടോബർ 14 നാണ് ചിന്തയെ കമ്മീഷൻ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്പളം പിന്നീട് ഒരു ലക്ഷമായി വർധിപ്പിക്കുകയായിരുന്നു.
അധ്യക്ഷയായ ദിവസം മുതൽ ‌ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് ചിന്ത സർക്കാരിനു കത്ത് നൽകിയിരുന്നു. തുടർന്ന് 2017 ജനുവരി 6 മുതൽ ശമ്പളം ഒരു ലക്ഷം ആക്കി യുവജനകാര്യ വകുപ്പ് 2023 ജനുവരി 23 ന് ഉത്തരവിറക്കി. ഈയിനത്തിലുള്ള കുടിശ്ശികയാണ് ഇപ്പോള്‍ ലഭിച്ചത്. കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ ശമ്പളവും അലവൻസും ആയി ചിന്ത 82,91,485 രൂപ കൈപ്പറ്റിയെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു.
advertisement
ശമ്പള കുടിശ്ശികയെ കുറിച്ച് ചിന്ത ജെറോം അന്ന് പറഞ്ഞത്…
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഇക്കഴിഞ്ഞ ജനുവരിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണമെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും ഇത്രയും വലിയ തുക കയ്യിൽ വന്നാൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുകയെന്നും ചിന്ത പറഞ്ഞിരുന്നു.
advertisement
2018 മുതൽ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങി വരുന്നു. അതിന് മുൻപുള്ള കാലഘട്ടത്തിൽ അഡ്വാൻസ് തുകയായി 50000 രൂപ ലഭിച്ചിരുന്നു. ഇത് ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കിയ ചിന്ത, യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ലെന്നും പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിന്താ ജെറോമിന് 9 ലക്ഷം കുടിശ്ശിക അനുവദിച്ചു; ശമ്പളം ഇരട്ടിയാക്കിയതിന് മുൻകാല പ്രാബല്യം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement