നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ സമസ്തയും മുജാഹിദ് വിഭാഗവും; നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ കണ്ടു

  വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ സമസ്തയും മുജാഹിദ് വിഭാഗവും; നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ കണ്ടു

  ജമാഅത്തെ ഇസ്ലാമി മതമൗലികവാദ നിലപാടുള്ളവരും ഇന്ത്യന്‍ ജനാധിപത്യത്തെ തള്ളിപ്പറഞ്ഞവരുമാണ്. ഇവരുമായി സഖ്യമുണ്ടാക്കുന്നത് മുസ്ലിം ലീഗിന്റെ മതേതര നിലപാടിനെ കളങ്കപ്പെടുത്തുമെന്ന് സമസ്ത നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു.

  welfare party

  welfare party

  • Share this:
  കോഴിക്കോട്: യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ എതിര്‍പ്പുയര്‍ത്തി മതസംഘടനകള്‍. സമസ്ത, മുജാഹിദ് നേതാക്കള്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ കണ്ട് എതിര്‍പ്പ് അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ലീഗിന്റെ മതേതര സ്വഭാവം നഷ്ടപ്പെടുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയതായി സമസ്ത നേതാക്കള്‍ അറിയിച്ചു.

  Also Read- കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം മാറ്റുന്നു; 500 മീറ്റർ ദൂരത്തേക്കു മാറ്റാൻ ചെലവ് കോടികൾ

  ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരുതലത്തിലുള്ള ധാരണയുമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സമസ്ത, മുജാഹിദ് നേതൃത്വം പി.കെ കുഞ്ഞാലിക്കുട്ടിയെ കണ്ടത്.  മുസ്ലിം ലീഗ് സാമുദായിക പാര്‍ട്ടിയാണെങ്കിലും അതിന് മതേതര മുഖമുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി മതമൗലികവാദ നിലപാടുള്ളവരും ഇന്ത്യന്‍ ജനാധിപത്യത്തെ തള്ളിപ്പറഞ്ഞവരുമാണ്. ഇവരുമായി സഖ്യമുണ്ടാക്കുന്നത് മുസ്ലിം ലീഗിന്റെ മതേതര നിലപാടിനെ കളങ്കപ്പെടുത്തുമെന്ന് സമസ്ത നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു.

  Also Read- 'സാമ്പത്തിക തട്ടിപ്പ് കേസുമായി യാതൊരു ബന്ധവുമില്ല; നടക്കുന്നത് രാഷ്ട്രീയ നീക്കം': കുമ്മനം രാജശേഖരന്‍

  തൊട്ടുപിന്നാലെ വിവിധ മുജാഹിദ് ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘവും കുഞ്ഞാലിക്കുട്ടിയെക്കണ്ട് എതിര്‍പ്പ് അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരുതരത്തിലുള്ള ധാരണയുമില്ലെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചതായി സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ന്യൂസ് 18നോടു പറഞ്ഞു.


  വെല്‍ഫെയര്‍പാര്‍ട്ടി ബന്ധത്തിനെതിരെ എസ്.വൈ.എസ് തയ്യാറാക്കിയ നിവേദനം നേതാക്കള്‍ കുഞ്ഞാലിക്കുട്ടിക്ക് കൈമാറി. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-വെല്‍ഫെയര്‍പാര്‍ട്ടി ധാരണ പുറത്തായതോടെയാണ് മതസംഘടനകള്‍ എതിര്‍പ്പുന്നയിച്ച് രംഗത്തുവന്നത്. ധാരണ പരസ്യമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം ഇതിനകം രംഗത്തുവന്നു. പരസ്യധാരണ വേണ്ടെന്നാണ് യു.ഡി.എഫിലെ ഒരു വിഭാഗത്തിന്റെ നിലപാട്. മതസംഘടകള്‍ എതിര്‍പ്പ് ശക്തമാക്കിയതോടെ വെല്‍ഫെയര്‍ ബന്ധത്തില്‍ മുസ്ലിം ലീഗ് പ്രതിസന്ധിയിലായിരിക്കുകയാണ്.
  Published by:Rajesh V
  First published:
  )}