നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Secretariat Fire | സെക്രട്ടറിയേറ്റിലെ തീപിടുത്തം ദുരൂഹം; സമഗ്രാന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി

  Kerala Secretariat Fire | സെക്രട്ടറിയേറ്റിലെ തീപിടുത്തം ദുരൂഹം; സമഗ്രാന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി

  'സമീപകാലത്ത് വിവാദമായ സ്വർണ്ണക്കടത്ത്, ലൈഫ്മിഷൻ അടക്കം നിരവധി സംഭവങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാനമായ പല ഫയലുകളും ഉള്ള സെക്ഷനുകളിൽ നടന്ന ഈ തീപിടുത്തം അപകടമാണെന്ന് പറഞ്ഞ് നിസാരവത്കരിക്കാനാവില്ല'

  വെൽഫെയർ പാർ‌ട്ടി

  വെൽഫെയർ പാർ‌ട്ടി

  • Share this:
   തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ നോർത്ത് സാൻവിച്ച് ബ്ലോക്കിലെ തീപിടുത്തം ദുരൂഹമാണെന്നും ഇത് സംബന്ധിച്ച് സുതാര്യമായ സമഗ്രാന്വേഷണം വേണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പിലും പ്രോട്ടോകോൾ ഓഫീസിലുമാണ് തീപിടുത്തമുണ്ടായത് എന്നത് ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു.

   സെക്രട്ടറിയേറ്റ് പോലെയുള്ള അതീവ സുരക്ഷയുള്ള ഓഫീസിൽ സംഭവിച്ച തീപിടുത്തം നിസാരമായി കാണാനാവില്ലെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. ഏതൊക്കെ രേഖകളാണ് കത്തി നശിച്ചതെന്ന് അന്വേഷണത്തിലേ മനസ്സിലാക്കാനാവൂ. പ്രത്യേകിച്ച് സമീപകാലത്ത് വിവാദമായ സ്വർണ്ണക്കടത്ത്, ലൈഫ്മിഷൻ അടക്കം നിരവധി സംഭവങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാനമായ പല ഫയലുകളും ഉള്ള സെക്ഷനുകളിൽ നടന്ന ഈ തീപിടുത്തം അപകടമാണെന്ന് പറഞ്ഞ് നിസാരവത്കരിക്കാനാവില്ല. ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തി ഭരണകൂടത്തിന് മുന്നിലെ പുകമറ നീക്കണമെന്നും അദ്ദേഹം പറഞ്ഞു.

   ഇന്നു വൈകിട്ടോടെയാണ് ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായത്. പ്രോട്ടോകോൾ വിഭാഗം ഓഫീസിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു. നിരവധി ഫയലുകൾ കത്തിനശിച്ചെന്നാണ് വിവരം.
   You may also like:Pulwama Terror Attack | പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം; മസൂദ് അസർ ഉൾപ്പെടെ 20 പേർ പ്രതിപ്പട്ടികയിൽ [NEWS]Annamalai Kuppuswamy| കർണാടക പൊലീസിലെ 'സിങ്കം'; ഐപിഎസ് രാജിവെച്ച യുവ ഓഫീസർ തമിഴ്നാട്ടിൽ ബിജെപിയിൽ ചേർന്നു [NEWS] കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി; അയൽവാസി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോക്സോ കേസ് [NEWS]
   സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിനോട് ചേർന്നുള്ള ഓഫീസിലാണ് തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ജീവനക്കാർ പറയുന്നു. ഓഫീസിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
   Published by:Anuraj GR
   First published:
   )}