advertisement

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത സരിതാ നായർക്ക് പിഴശിക്ഷയില്ല

Last Updated:

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജിക്ക് പിഴ ഇല്ല. സരിതയിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് കോടതിയിൽ പറഞ്ഞിരുന്നെങ്കിലും ഉത്തരവിൽ അത് രേഖപ്പെടുത്തിയിട്ടില്ല.
വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിച്ചു ജയിച്ച തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു സരിത എസ് നായർ കോടതിയെ ഹർജിയുമായി സമീപിച്ചത്. ഈ ഹർജി ഇന്ന് തള്ളിയ സുപ്രീംകോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. എന്നാൽ, ഉത്തരവ് വന്നപ്പോൾ പിഴ ഈടാക്കുമെന്നുള്ളത് രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
You may also like:രാഹുൽ ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന സരിതയുടെ ഹർജി തള്ളി; ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി [NEWS]വെറും നാലു മാസം കൊണ്ട് 250 കോടി; പതഞ്ജലി വിറ്റത് 25 ലക്ഷം കൊറോണിൽ കിറ്റ് [NEWS] France Killings: ഫ്രാൻസിലെ കൊലപാതകത്തിന് പിന്തുണ; ഉർദു കവി മുനവർ റാണയ്ക്ക് എതിരെ FIR‍ [NEWS]
വയനാട് ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ നൽകിയ നാമനിർദ്ദേശപത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹർജി. തന്റെ നാമനിർദ്ദേശപത്രിക തള്ളിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വയനാട് ലോക്സഭ മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. 2019ലെ ലോക്സഭാ മണ്ഡലത്തിൽ വയനാട് മണ്ഡലത്തിൽ നിന്ന് 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി വിജയിച്ചത്.
advertisement
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. സോളാർ കേസിൽ ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടി ആയിരുന്നു നാമനിർദ്ദേശ പത്രിക തള്ളിയത്. എന്നാൽ, രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തിൽ സരിത നൽകിയ നാമനിർദ്ദേശപത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നു.
അമേഠി മണ്ഡലത്തിൽ തന്റെ പത്രിക സ്വീകരിച്ചത് ചൂണ്ടിക്കാണിച്ച് ആയിരുന്നു സരിത കോടതിയെ സമീപിച്ചത്. വയനാട് മണ്ഡലത്തിൽ പത്രിക തള്ളിയത് വരണാധികാരിയുടെ പിഴവാണെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആയിരുന്നു സരിതയുടെ ആവശ്യം. അമേഠി മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച സരിതയ്ക്ക് 569 വോട്ടുകൾ കിട്ടിയിരുന്നു. രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും നേർക്കുനേർ നിന്ന് നടത്തിയ പോരാട്ടത്തിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത സരിതാ നായർക്ക് പിഴശിക്ഷയില്ല
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement