Saritha S Nair| 'മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോർജ് സമ്മർദം ചെലുത്തി'; പ്രത്യേക അന്വേഷണ സംഘത്തിന് സരിതയുടെ മൊഴി
Saritha S Nair| 'മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോർജ് സമ്മർദം ചെലുത്തി'; പ്രത്യേക അന്വേഷണ സംഘത്തിന് സരിതയുടെ മൊഴി
സ്വപ്നയുടെ കൈവശം തെളിവുകള്‍ ഇല്ലെന്ന് അറിയാവുന്നതിനാല്‍ പിന്മാറുകയാണ് ചെയ്തത്. ക്രൈം നന്ദകുമാറും സ്വപ്നയും പി സി ജോര്‍ജും എറണാകുളത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും സരിത പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു.
തിരുവനന്തപുരം: സ്വപ്ന സുരേഷ് (Swapna Suresh) പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിത എസ് നായരുടെ (Saritha S Nair) മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്നും ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും സംസാരിച്ചെന്നും സരിത മൊഴി നല്കി.
സ്വപ്നയുടെ കൈവശം തെളിവുകള്‍ ഇല്ലെന്ന് അറിയാവുന്നതിനാല്‍ പിന്മാറുകയാണ് ചെയ്തത്. ക്രൈം നന്ദകുമാറും സ്വപ്നയും പി സി ജോര്‍ജും എറണാകുളത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും സരിത പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘത്തലവന്‍ എസ് പി മധുസൂദനന് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിക്കെതിരെ സ്വപ്നയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലില്‍ വെച്ച് അറിയാം. എന്നാല്‍ സ്വപ്നയുടെ കൈവശം തെളിവുകള്‍ ഒന്നും ഇല്ലെന്ന് അറിയാവുന്നതിനാല്‍ കൂട്ടുനിന്നില്ല. കൊച്ചിയില്‍ വെച്ചും പി സി ജോര്‍ജ് തങ്ങളോടൊപ്പം നില്ക്കാന് ആവശ്യപ്പെട്ടിരുന്നു. ക്രൈം നന്ദകുമാറുമായി ചേര്‍ന്നുകൊണ്ടായിരുന്നു മുഖ്യമന്ത്രിക്കെതിരായ നീക്കം നടന്നതെന്നും, ഇതിനെല്ലാം തന്റെ കൈവശം രേഖകളുണ്ടെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.
സ്വപ്നയ്ക്ക് നിയമസഹായം നല്‍കുന്നത് പി സി ജോര്‍ജാണ്. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായാണ് വിവരം. സ്വപ്നയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞു. കേസില്‍ സരിതയെ സാക്ഷിയാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. ഗൂഢാലോചനക്കേസ് അന്വേഷിക്കാന്‍ എസ് പി മധുസൂദനന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കഴിഞ്ഞദിവസം സര്‍ക്കാര്‍ നിയമിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിനാണ് അന്വേഷണ മേല്‍നോട്ടം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.