ശാസ്ത്രം ഇനി കണ്ടും അറിഞ്ഞും പഠിക്കാം; കൊപ്പം ഗവ.സ്കൂളിൽ സയൻസ് പാർക്ക് ഒരുങ്ങുന്നു
- Published by:Warda Zainudheen
- local18
Last Updated:
പാലക്കാട് കൊപ്പം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളിൽ ശാസ്ത്ര അവബോധവും അഭിരുചിയും വളർത്തുന്നതിനായി സയൻസ് പാർക്ക് ഒരുങ്ങുന്നു. അദ്ധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് സയൻസ് പാർക്ക് യാഥാർഥ്യമായത്.
കൊപ്പം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളിൽ ശാസ്ത്ര അവബോധവും അഭിരുചിയും വളർത്തുന്നതിനായി സയൻസ് പാർക്ക് ഒരുങ്ങുന്നു. അദ്ധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് സയൻസ് പാർക്ക് യാഥാർഥ്യമായത്.
പഠനത്തോടൊപ്പം വിദ്യാർഥികളിൽ ശാസ്ത്ര അവബോധവും അഭിരുചിയും എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊപ്പം ഗവ. ഹൈസ്‌കൂളിൽ സയൻസ് പാർക്ക് ഒരുക്കുന്നത്. പാഠഭാഗങ്ങളിലെ ശാസ്ത്രപരീക്ഷണങ്ങൾ കുട്ടികൾക്ക് നേരിട്ട് കണ്ടു പരീക്ഷിച്ച് മനസിലാക്കാനും അറിവ് നേടാനും ഇതിലൂടെ കഴിയും. ആദ്യഘട്ടത്തിൽ ഒരേ സമയം 60-തിലേറെ ശാസ്ത്രപരീക്ഷണം നടത്താൻ കഴിയുന്ന തരത്തിലാണ് ശാസ്ത്രപാർക്ക് സജ്ജമാക്കുന്നത്.

നിലവിൽ സ്‌കൂൾ ലാബിൻ്റെ പരിമിതികൾ ഹൈസ്‌കൂൾവിഭാഗം കുട്ടികളെ വലിയ തോതിൽ ബാധിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് സ്‌കൂൾ അധികൃതർ ശാസ്ത്രപാർക്ക് എന്ന പദ്ധതിക്ക് രൂപംനൽകിയത്. ശാസ്ത്ര ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
advertisement
അധ്യാപകരുടെയും പി.ടി.എ., എസ്.എം.സി.യുടെയും നാട്ടുകാരുടെയും മറ്റും നേതൃത്വത്തിൽ സ്വരൂപിച്ച 1 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാക്കിയത്. സ്‌കൂളിൽനടന്ന വിദ്യാരംഗം ജില്ലാ സർഗോത്സവത്തിൽ ഇതിനായുള്ള ഫണ്ട് ശേഖരണം നടത്തിയിരുന്നു. മഞ്ചേരി നെല്ലികുത്ത് ഗവ. സ്‌കൂളിലെ സയൻസ് അധ്യാപകൻ റഷീദിൻ്റെ നേതൃത്വത്തിലാണ് ആവശ്യമായ ഉപകരണങ്ങൾ സജ്ജമാക്കിയത്. സമീപപ്രദേശങ്ങളിലെ കുട്ടികൾക്കും സയൻസ് പാർക്ക് ഉപകാരപ്രദമകനാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
July 23, 2024 10:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശാസ്ത്രം ഇനി കണ്ടും അറിഞ്ഞും പഠിക്കാം; കൊപ്പം ഗവ.സ്കൂളിൽ സയൻസ് പാർക്ക് ഒരുങ്ങുന്നു