വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും
- Published by:Rajesh V
- news18-malayalam
Last Updated:
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് വിവരം.
ന്യൂഡല്‍ഹി: പിണറായി വിജയൻ നേതൃത്വം നൽകുന്ന പുതിയ സർപ്രൈസ് മന്ത്രിസഭക്ക് പിന്നാലെ, കോൺഗ്രസും തലമുറ മാറ്റത്തിന് ഒരുങ്ങുന്നു. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് വിവരം. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.
Also Read- Pinarayi Vijayan Swearing-In Ceremony Live| നിയുക്ത മന്ത്രിമാരെത്തി തുടങ്ങി; സത്യപ്രതിജ്ഞ 3.30ന്
ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് സതീശന് വഴിതുറന്നത്. രമേശ് ചെന്നിത്തല, സര്‍ക്കാരിനെതിരായ ഓരോ വിഷയവും കൃത്യമായി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവിന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തുവെന്നും അതിനാല്‍ ചെന്നിത്തലക്ക് വീണ്ടും അവസരം നൽകണമെന്നുമായിരുന്നു അദ്ദേഹത്തെ അനുകൂലിച്ചവർ നിലപാടെടുത്തത്.
advertisement
കോണ്‍ഗ്രസിന്റെ 21 എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് നിരീക്ഷകര്‍ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. എ,ഐ ഗ്രൂപ്പും ചെന്നിത്തല തുടരട്ടെ എന്ന നിലപാടിലായിരുന്നു. എന്നാല്‍ യുവ എംഎല്‍എമാരും കെ സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു. കേരളത്തിലെ എംപിമാരുടെ ഭൂരിപക്ഷ അഭിപ്രായവും സതീശന് അനുകൂലമായി.
advertisement
രാഷ്ട്രീയ കാര്യസമിതി അംഗങ്ങളില്‍ നല്ലൊരു പങ്കും ചെന്നിത്തലയ്ക്ക് എതിരായി. രാഹുല്‍ ഗാന്ധിയുടെ താത്പര്യവും സതീശന്റെ സാധ്യത കൂട്ടി. സിപിഎം പുതുനിരയുമായി കൂടുതല്‍ കരുത്തോടെ തുടര്‍ഭരണത്തിലേക്ക് കടക്കുമ്പോള്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍ തിരിച്ചുവരവ് സാധ്യമാകുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
കെപിസിസി അധ്യക്ഷനായി കെ. സുധാകരനെയും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. ഇതോടൊപ്പം മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എംഎം ഹസ്സനേയും ഉടന്‍ മാറ്റും. പി.ടി. തോമസ് ഈ സ്ഥാനത്ത് എത്താനാണ് സാധ്യത. ഇതോടെ തലമുറ മാറ്റം തലപ്പത്ത് പൂര്‍ണമാകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 20, 2021 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും