കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവിന് ദാരുണാന്ത്യം
- Published by:Rajesh V
- news18-malayalam
Last Updated:
എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമായ അനഘ പ്രകാശാണ് വാഹനാപകടത്തിൽ മരിച്ചത്
കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്.

എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ്. നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
July 08, 2024 2:23 PM IST