Kerala Rains| സ്വപ്നഭവനത്തിനു മുന്നിൽ നിന്ന് മലവെള്ളത്തിലേക്ക്; ഉരുൾപൊട്ടലിൽ മരിച്ച ഷാലറ്റിന്റെ മൃതദേഹം കണ്ടെത്തിയത് 8 കി.മീ. അകലെ
- Published by:Rajesh V
- news18-malayalam
Last Updated:
ഷിന്റോ കുറച്ചുനേരം മലവെള്ളപാച്ചിലിനോട് പൊരുതി പിടിച്ചുനിന്നെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. പിതാവിനും സഹോദരനും നിസ്സഹായരായി നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ.
കോട്ടയം: പിക്അപ് വാഹനത്തിൽ നിന്ന് ലഭിച്ചിരുന്ന വരുമാനവും കൂലിപ്പണിക്കാരനായ പിതാവിന്റെ സമ്പാദ്യവും ചേർത്തുവെച്ച് സ്വരുക്കൂട്ടിയ സ്വപ്നഭവനത്തിന് മുന്നിൽ നിന്നാണ് മരണം ഷാലറ്റിനെ (Shallet) കൂട്ടിക്കൊണ്ടുപോയത്. മുണ്ടക്കയം (Mundakkayam) ഇളംകാട് (Elamkad) മുക്കുളത്തുണ്ടായ ഉരുൾപൊട്ടലിൽ (Landslide) മരിച്ച ഇളംകാട് ഓലിക്കൽ ഷാലറ്റിന്റെ (29) സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. മാസങ്ങൾക്ക് മുൻപാണ് മുക്കുളത്ത് 10 സെന്റ് ഭൂമി വാങ്ങിയത്. ഇതിന്റെ ആധാരം ഈട് വെച്ച് ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്ത് വീട് പണി പൂർത്തിയാക്കുകയായിരുന്നു. പാലുകാച്ചലിന് മുന്നോടിയായി വീടിന്റെ മിനുക്കുപണി നടത്തിവരികയായിരുന്നു.
വീടിന്റെ പണി നടക്കുന്നതിനാൽ ഷാലറ്റ്, പിതാവ് ബേബി, സഹോദരൻ ഷിന്റോ, മാതാവ് ലീലാമ്മ എന്നിവർ ഇളംകാട് ടൗണിന് സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഉരുൾപൊട്ടലിൽ ഈ വീട് ഒലിച്ചുപോയി. ലീലാമ്മ വെള്ളം ഇരച്ച് വരുന്നത് കണ്ട് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ഈ സമയത്ത് പിതാവും സഹോദരനും ഷാലറ്റും പുതിയ വീട്ടിലായിരുന്നു. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഇവർ എത്തിയത്. വീട്ടിനുള്ളിൽ നിൽക്കുമ്പോൾ വലിയ ശബ്ദം കേട്ടു. ഇവർ പുറത്തിറങ്ങിയപ്പോൾ മേൽഭാഗത്തുള്ള ഒരു വീട് തകർന്ന് ഒഴുകി വരുന്നു. ഓടാൻ പിതാവ് ആവശ്യപ്പെടുകയും മരത്തിൽ കയറുകയും ചെയ്തു. ഷിന്റോ ഓടി മറ്റൊരു പുരയിടത്തിൽ കയറി. ഷാലറ്റ് ഓടിയെങ്കിലും വെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു.
advertisement
മുണ്ടക്കയം ഇളങ്കാട് നിന്നും ഷാലറ്റ് ഒഴിക്കിൽ പെടുന്ന ദൃശ്യം. പിന്നീട് മൃതദേഹം കണ്ടെത്തിയിരുന്നു #KeralaRain #Shallet #KeralaFloods pic.twitter.com/osc30dYUVH
— News18 Kerala (@News18Kerala) October 18, 2021
Also Read- Kerala Rains| രക്ഷയായത് 33 ജീവനുകൾക്ക്; ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിന് അഭിനന്ദന പ്രവാഹം
advertisement
ഷിന്റോ കുറച്ചുനേരം മലവെള്ളപാച്ചിലിനോട് പൊരുതി പിടിച്ചുനിന്നെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. പിതാവിനും സഹോദരനും നിസ്സഹായരായി നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ. നാട്ടുകാരും അഗ്നിരക്ഷ സേനയും ഷാലറ്റിനായി തിരച്ചിൽ നടത്തിയെങ്കിലും സംഭവം നടന്ന സ്ഥലത്തുനിന്ന് എട്ടു കിലോമീറ്റർ ദൂരെ മാറി കൂട്ടിക്കൽ വെട്ടിക്കാനത്തുനിന്ന് ഞായറാഴ്ച രാവിലെ ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പാലുകാച്ചൽ ചടങ്ങിനൊപ്പം വിവാഹം കൂടി കഴിക്കാമെന്ന മോഹവും ബാക്കി വെച്ചാണ് ഷാലറ്റ് യാത്രയായത്. ഭൗതിക ശരീരം കൂട്ടിക്കൽ ചപ്പാത്ത് സി എസ്. ഐ പള്ളിയിൽ സംസ്കരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2021 8:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains| സ്വപ്നഭവനത്തിനു മുന്നിൽ നിന്ന് മലവെള്ളത്തിലേക്ക്; ഉരുൾപൊട്ടലിൽ മരിച്ച ഷാലറ്റിന്റെ മൃതദേഹം കണ്ടെത്തിയത് 8 കി.മീ. അകലെ