ശശി തരൂരിനും മധുസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
Last Updated:
ഇംഗ്ലീഷിൽ നോൺ - ഫിക്ഷൻ വിഭാഗത്തിലാണ് ശശി തരൂരിന് പുരസ്കാരം.
ന്യൂഡൽഹി: മലയാളത്തിന് ഇരട്ടിമധുരവുമായി ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു. ശശി തരൂരും മധുസൂദനൻ നായരും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹരായി.
മലയാളത്തിന്‍റെ പ്രിയപ്പെട്ട കവിയായ മധുസൂദനൻ നായർക്കാണ് മലയാളത്തിൽ നിന്നുള്ള പുരസ്കാരം. 'അച്ഛൻ പിറന്ന വീട്' എന്ന കവിതയ്ക്കാണ് പുരസ്കാരം.
ഇംഗ്ലീഷിൽ കേരളത്തിൽ നിന്നുള്ള എം. പി കൂടിയായ ശശി തരൂരിനാണ് പുരസ്കാരം. 'ആൻ എറ ഓഫ് ഡാർക്നെസ്' എന്ന പുസ്തകത്തിനാണ് ശശി തരൂരിന് പുരസ്കാരം. ഇംഗ്ലീഷിൽ നോൺ - ഫിക്ഷൻ വിഭാഗത്തിലാണ് ശശി തരൂരിന് പുരസ്കാരം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2019 4:01 PM IST