Kerala Rains | പമ്പ, ഇടമലയാര്‍ ഡാമുകള്‍ തുറന്നു; പമ്പാ നദിയിലേക്ക് 50 ക്യൂമെക്‌സ് വെള്ളം വരെ ഒഴുകിയെത്തും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പ്രളയസമാനമായ സാഹചര്യം നിലവിലില്ലെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പത്തനംതിട്ട: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പമ്പ, ഇടമലയാര്‍ അണക്കെട്ടുകളുടെ രണ്ടു ഷട്ടറുകള്‍ വീതം തുറന്നു. പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്‌സ് വെള്ളം വരെ പമ്പാ നദിയിലേക്ക് ഒഴുകിയെത്തും. നദിയില്‍ 10 സെന്റീമീറ്റര്‍ വരെ വെള്ളം ഉയരും.
എന്നാല്‍ പ്രളയസമാനമായ സാഹചര്യം നിലവിലില്ലെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.
Also Read-ഇടുക്കി, പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കും; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം; മുഖ്യമന്ത്രി
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ രാവിലെ 11 മണിയോടെ ഉയര്‍ത്തും. അതീവ ജാഗ്രത നിര്‍ദേശമാണ് അണക്കെട്ടിന്റെ സമീപവാസികള്‍ക്ക് നല്‍കിയിരിക്കുന്നത്. പതിനൊന്ന് മണിക്ക് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമില്‍ ജലനിരപ്പുയര്‍ന്നതോടെ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
advertisement
ഇടുക്കി അണക്കെട്ട് തുറന്നാല്‍ ആദ്യം ജലമെത്തുന്നത് ചെറുതോണി ടൗണിലാണ്. പിന്നീട് തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെ വെള്ളമൊഴുകും. കഴിഞ്ഞ തവണ ഈ മേഖലകളില്‍ ഡാം തുറന്നപ്പോള്‍ കനത്ത നാശമുണ്ടായിരുന്നു.
advertisement
ഇവിടെനിന്ന് പെരിയാര്‍വാലി കീരിത്തോട് വഴി പനംകുട്ടിയിലേക്ക് ജലമൊഴുകും. ഇവിടെ വച്ചാണ് മൂന്നാറില്‍ നിന്നുള്ള പന്നിയാര്‍കുട്ടി പുഴ പെരിയാറുമായി ചേരുന്നത്. തുടര്‍ന്ന് ലോവര്‍ പെരിയാര്‍ പാംബ്ലാ ഡാമിലേക്ക്. അതുവഴി നേര്യമംഗലത്തും വെള്ളമെത്തും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 19, 2021 7:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains | പമ്പ, ഇടമലയാര്‍ ഡാമുകള്‍ തുറന്നു; പമ്പാ നദിയിലേക്ക് 50 ക്യൂമെക്‌സ് വെള്ളം വരെ ഒഴുകിയെത്തും


