'കാസര്‍​ഗോഡിന്റെ സ്‌നേഹം എന്നും ഓര്‍ത്തിരിക്കും; വീണ്ടും കാണാം': ഹനാൻ ഷാ

Last Updated:

കഴിഞ്ഞ ദിവസമാണ് കാസർഗോഡ് പുതിയബസ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് ഹനാൻ ഷായുടെ സം​ഗീത പരിപാടി നടന്നത്

News18
News18
കാസർ‌​ഗോഡ്: സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും ഗായികയുമായ ഹനാൻ ഷാ രംഗത്ത്. വലിയ പ്രതീക്ഷകളോടെയാണ് കാസർകോട് പരിപാടിക്ക് എത്തിയതെന്ന് ഹനാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഉച്ച മുതൽ തന്നെ ധാരാളം ആളുകൾ പരിപാടിക്ക് എത്തിയിരുന്നു. എന്നാൽ, ടിക്കറ്റെടുത്ത് ഹാളിലുള്ളവരെക്കാൾ രണ്ടിരട്ടിയോളം ആളുകൾ ടിക്കറ്റില്ലാതെ പുറത്ത് തടിച്ചുകൂടി. വേണ്ടുവോളം ആളുകളെ ഉൾക്കൊള്ളിക്കാൻ സ്ഥലമില്ലാതിരിക്കുകയും, പരിപാടി തുടർന്നാൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ടാവുകയും ചെയ്തതോടെ പോലീസുമായി സഹകരിച്ച് വളരെ കുറച്ച് പാട്ടുകൾ മാത്രം പാടി മടങ്ങേണ്ടി വന്നതായി ഹനാൻ വിശദീകരിച്ചു.
കാസർഗോഡിൻ്റെ സ്നേഹം താൻ എന്നും ഓർമ്മിക്കുമെന്നും, കൂടുതൽ സജ്ജമായ ഒരുക്കങ്ങളുള്ള ഒരു വേദിയിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയുണ്ടെന്നും ഹനാൻ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
advertisement
കഴിഞ്ഞ ദിവസമാണ് കാസർഗോഡ് പുതിയബസ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 10 പേരെ ആശുപത്രിയിലേക്ക് മാറ്റി. പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറു കണക്കിന് ആൾക്കാർ തിങ്ങി നിറയുകയായിരുന്നു.
ജനത്തെ നിയന്ത്രിക്കാൻ പാടുപെട്ടതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. സംഘാടകർ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് തിക്കിനുംതിരക്കിനും ഇടയാക്കിയത്. തിരക്ക് കാരണം പരിപാടി അവസാനിപ്പിച്ചു. നഗരത്തിൽ ഗതാഗതവും സ്തംഭിച്ചു.
advertisement
സംഭവത്തിൽ സംഘാടകരായ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാസര്‍​ഗോഡിന്റെ സ്‌നേഹം എന്നും ഓര്‍ത്തിരിക്കും; വീണ്ടും കാണാം': ഹനാൻ ഷാ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement