വന്ദേ ഭാരതിന് തലശ്ശേരിയിൽ സ്റ്റോപ്പ് വേണം; സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കേന്ദ്രത്തിന് കത്തയച്ചു

Last Updated:

തലശേരിയില്‍ സ്റ്റോപ് അനുവദിച്ചാല്‍ മലബാർ കാൻസർ സെന്‍ററിലെ രോഗികള്‍ക്ക് ആശ്വാസമാകുമെന്ന് സ്പീക്കര്‍ പറഞ്ഞു

കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീർ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നൽകി. കണ്ണൂർ, തലശ്ശേരിയിലെ കൊടിയേരിയിൽ സ്ഥിതി ചെയ്യുന്ന മലബാർ കാൻസർ സെന്റർ കാസർകോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കൻ ജില്ലകളിലെയും തമിഴ്നാട്, കർണാടക, മാഹി തുടങ്ങിയ അയൽനാടുകളിലേയും രോഗികൾക്കുള്ള ആശ്രയകേന്ദ്രമാണ്.
മലബാർ കാൻസർ സെന്ററിൽ ഒരു ലക്ഷത്തോളം രോഗികൾ പ്രതിവർഷം എത്തുന്നുണ്ട്. 7000 മുതൽ 8000 രോഗികൾ ഓരോ വർഷവും പുതുതായി രജിസ്റ്റർ ചെയ്യുന്നുമുണ്ട്. തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകും.
ഈ വിവരങ്ങൾ കണക്കിലെടുത്ത് , കാസർകോഡ് നിന്നുള്ള വന്ദേ ഭാരത് ട്രെയിനിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്  സ്പീക്കർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വന്ദേ ഭാരതിന് തലശ്ശേരിയിൽ സ്റ്റോപ്പ് വേണം; സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കേന്ദ്രത്തിന് കത്തയച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement