‘തെരുവുനായകളെ ദയാവധം ചെയ്യാനാകില്ല’; സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു

Last Updated:

ദയാവധത്തിനെതിരെ കോടതി ഉത്തരവുകള്‍ നിലവിലുണ്ടെന്നും എബിസി നിയമം ദയാവധത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി

High Court of Kerala
High Court of Kerala
തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. ദയാവധത്തിനെതിരെ കോടതി ഉത്തരവുകള്‍ നിലവിലുണ്ടെന്നും എബിസി നിയമം ദയാവധത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് നടപടി.
ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്‌ഷൻ 8 (എ) പ്രകാരമാണ് പ്രഖ്യാപിച്ച ദയാവധം തടഞ്ഞത്.സംസ്ഥാനത്ത് തെരുവുനായ ആക്രമണം കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കാമെനുള്ള തദ്ദേശവകുപ്പിന്റെ തീരുമാനം. അതേസമയം, തെരുവുനായകളുടെ കടിയേറ്റവർക്കുള്ള നഷ്ടപരിഹാരം നിർണയിക്കാൻ സർക്കാർ മുന്നോട്ടുവച്ച കമ്മിറ്റി കോടതി അംഗീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘തെരുവുനായകളെ ദയാവധം ചെയ്യാനാകില്ല’; സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement