ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങി; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്

Last Updated:

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിൽനിന്നാണ് യുവതി പുറത്തേക്ക് വീണത്

News18
News18
തിരുവനന്തപുരം: പാച്ചല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്. പാണവിള ഭാഗത്തുനിന്നും ബസിൽ കയറിയ മറിയം (22) എന്ന യുവതിക്കാണ് അപകടത്തിൽ പരുക്കേറ്റത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണ് മറിയം.
പരുക്കേറ്റ മറിയത്തെ ഉടൻ തന്നെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ വിദഗ്ധ പരിശോധനകൾക്കായി സ്കാനിങ്ങിന് വിധേയയാക്കിയിട്ടുണ്ട്. പൂവാർ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിൽനിന്നാണ് യുവതി പുറത്തേക്ക് വീണത്. യുവതിയുടെ ബാഗിന്റെ വള്ളി ഡോറിന്റെ ലോക്കിൽ കുടുങ്ങിയതാകാം വാതിൽ തുറന്നുപോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങി; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്
Next Article
advertisement
Local Body Election 2025 | തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക എത്ര ? കണക്ക് കൊടുക്കാതിരുന്നാൽ എന്ത് സംഭവിക്കും ?
Local Body Election 2025 | തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക എത്ര ?
  • ഗ്രാമപഞ്ചായത്തിൽ 25,000, മുനിസിപ്പാലിറ്റിയിൽ 75,000, കോർപ്പറേഷനിൽ 1,50,000 രൂപ ചെലവിടാം.

  • ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകണം.

  • ചെലവ് കണക്ക് നൽകാത്ത സ്ഥാനാർത്ഥികളെ അഞ്ചു വർഷത്തേക്ക് കമ്മീഷൻ അയോഗ്യരാക്കും.

View All
advertisement