സ്വര്‍ണക്കടത്ത്-ഡോളര്‍ കേസിൽ 4 മന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതല്‍ കുരുക്കിലേക്ക്: കെ. സുരേന്ദ്രൻ

Last Updated:

പിണറായി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം എന്നത് വെറും പിആര്‍ പ്രചരണം മാത്രമായിരുന്നു. രാജ്യത്തെ കോവിഡ് രോഗികളുടെ പകുതിയിലേറെ കേരളത്തിലാണ്. ആരോഗ്യവകുപ്പും സര്‍ക്കാരും വന്‍പരാജയമാണെന്നും കെ സുരേന്ദ്രൻ

തൃശൂര്‍: സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസിൽ  സംസ്ഥാനത്തെ നാലു മന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതല്‍ കുരുക്കിലേക്ക് പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുറ്റവാളികൾക്കും കുപ്രസിദ്ധരായ പല വിദേശ പൗരന്‍മാര്‍ക്കും പ്രോട്ടോകോള്‍ ഓഫിസര്‍ സൗകര്യം ചെയ്തുകൊടുത്തു. ഭരണഘടനയുടെ ഏറ്റവും പവിത്രമായ സ്പീക്കര്‍ പദവി മലിനമാക്കിയ പി.ശ്രീരാമകൃഷ്ണന്‍ ഉടന്‍ രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. തൃശൂരിൽ  സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
അഴിമതിയെ എതിര്‍ത്തതിനാല്‍ ഭരണഘടനാ സ്ഥാപനമായ സിഎജിയെ തകര്‍ക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. നിയമസഭയെ ദുരുപയോഗം ചെയ്ത് സിഎജിക്കെതിരെ പ്രമേയം വരെ കൊണ്ടുവന്നിരിക്കുകയാണവര്‍. ഭരണഘടനയെയും ജനാധിപത്യത്തെയും കമ്യൂണിസ്റ്റുകാര്‍ എങ്ങനെയാണ് നോക്കികാണുന്നതെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം കോവിഡിനെ തോല്‍പ്പിച്ചപ്പോള്‍ കേരളം കോവിഡിന് ദയനീയമായി കീഴടങ്ങി. പിണറായി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം എന്നത് വെറും പിആര്‍ പ്രചരണം മാത്രമായിരുന്നു. രാജ്യത്തെ കോവിഡ് രോഗികളുടെ  പകുതിയിലേറെ കേരളത്തിലാണ്. ആരോഗ്യവകുപ്പും സര്‍ക്കാരും വന്‍പരാജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement
കേരളത്തിൽ സിപിഎമ്മിനെ നേരിടാന്‍ ശേഷിയുള്ള ഏക പാര്‍ട്ടിയായി കേരളത്തില്‍ ബിജെപി മാറി. ഇതാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വര്‍ണക്കടത്ത്-ഡോളര്‍ കേസിൽ 4 മന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതല്‍ കുരുക്കിലേക്ക്: കെ. സുരേന്ദ്രൻ
Next Article
advertisement
'കോൺഗ്രസ് ഇപ്പോൾ മുസ്ലീം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; സഖ്യകക്ഷികൾക്ക് ബാധ്യത'; പ്രധാനമന്ത്രി മോദി
'കോൺഗ്രസ് ഇപ്പോൾ മുസ്ലീം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; സഖ്യകക്ഷികൾക്ക് ബാധ്യത'; പ്രധാനമന്ത്രി മോദി
  • പ്രധാനമന്ത്രി മോദി കോൺഗ്രസിനെ മുസ്ലീം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് (MMC) ആയി പരിഹസിച്ചു.

  • കോൺഗ്രസിലെ ആഭ്യന്തര അസംതൃപ്തി കാരണം പാർട്ടി ഉടൻ പിളരുമെന്ന് മോദി പ്രവചിച്ചു.

  • കോൺഗ്രസ് സഖ്യകക്ഷികൾക്ക് ഒരു ബാധ്യതയായി മാറിയെന്നും മോദി അഭിപ്രായപ്പെട്ടു.

View All
advertisement