രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തില്‍ മേയറുടെ വാഹനം; ശുചിമുറിയില്‍ വെള്ളമില്ല; അന്വേഷണം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ചടങ്ങില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തിയത്.
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്(President Ram Nath Kovind) പങ്കെടുത്ത ചടങ്ങില്‍ ഉണ്ടായ പിഴവുകളില്‍ അന്വേഷണം ആരംഭിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയതാണ് സുരക്ഷാ വീഴ്ചയ്ക്കിടയാക്കിയിരുന്നു. കൂടാതെ രാഷ്ട്രപതിയ്ക്കായി ഒരുക്കിയ വിശ്രമമുറിയിലെ ശുചിമുറിയില്‍ ഉപയോഗിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല.
അതേസമയം പ്രോട്ടോക്കോള്‍ ഉണ്ടായിട്ടില്ലെന്നാണ് മേയറിന്റെ ഓഫീസിന്റെ വിശദീകരണം. തലസ്ഥാനത്തെ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ചടങ്ങില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തിയത്.
ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ പ്രഥമ വനിതയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയതും പ്രോട്ടോക്കോള്‍ ലംഘനമാണ്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ ഭാര്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധിക്കാതെയാണ് ഇരിപ്പിടം തയ്യാറാക്കിയത്. പിന്നീട് ചടങ്ങിന് തൊട്ടുമുമ്പ് ഈ ഇരിപ്പിടം എടുത്തുമാറ്റേണ്ടിയും വന്നു.
വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്ക്കിടെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ പിന്തുടരാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം ശ്രമിച്ചതും ആശയക്കുഴപ്പത്തിന് ഇടയാക്കി. വിമാനത്താവളത്തില്‍ നിന്ന് പി എന്‍ പണിക്കര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ പൂജപ്പുരയിലേക്ക് പോകും വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്.
advertisement
വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിന് ശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയര്‍ വിവിഐപി വാഹനവ്യൂഹത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിമാനത്താവളത്തില്‍ നിന്ന് തിരിച്ച രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗം മേയറുടെ വാഹനം സഞ്ചരിച്ചതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
advertisement
ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ കാറിന് മുന്നിലായി കയറി. പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2021 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തില്‍ മേയറുടെ വാഹനം; ശുചിമുറിയില്‍ വെള്ളമില്ല; അന്വേഷണം