സുരേഷ് ഗോപിക്ക് ന്യുമോണിയ; ആശുപത്രിയിലായത് ബി.ജെ.പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നാല് ദിവസം മുൻപ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് സുരേഷ് ഗോപിയെ പ്രവേശിപ്പിച്ചത്.
കൊച്ചി: ന്യുമോണിയ ബാധയെ തുടര്‍ന്ന് ചലച്ചിത്ര താരവും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം മുൻപ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് സുരേഷ് ഗോപിയെ പ്രവേശിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍,തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബി.ജെ.പി സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
115 സീറ്റുകളിലാണ് ബിജെപി മൽസരിക്കുന്നത്. സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങൾ തൽക്കാലം ഒഴിച്ചിടും. കെ സുരേന്ദ്രന്‍റെ പേര് മഞ്ചേശ്വരത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോന്നിയിലും സുരേന്ദ്രൻ മത്സരിക്കണോ എന്നതിൽ ദേശീയ നേതൃത്വം പിന്നീട് തീരുമാനമെടുക്കും.
advertisement
ചിഞ്ചു റാണിയെ വേണ്ടെന്ന് അണികൾ; ചടയമംഗലത്ത് സിപിഐയില്‍ പൊട്ടിത്തെറി
കൊല്ലം: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ചടയമംഗലത്ത് സി.പി.ഐയിൽ പരസ്യ പ്രതിഷേധം. ജെ. ചിഞ്ചു റാണിയെ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ തീരുമാനമെടുത്തതിനു പിന്നാലെയാണ് പ്രതിഷേധവുമായി അണികൾ റോഡിലിറങ്ങിയത്. ഇതിനിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാനും ഒരു വിഭാഗം സിപിഐ പ്രവര്‍ത്തകർ നീക്കമാരംഭിച്ചിട്ടുണ്ട്. പ്രാദേശിക നേതാവായ എ. മുസ്തഫയെ മറികടന്നാണ് വനിതാ പ്രതിനിധിയെന്ന നിലയിൽ ചിഞ്ചു റാണിയെ മത്സരിപ്പിക്കാൻ സി.പി.ഐ തീരുമാനിച്ചത്.
advertisement
മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മണ്ഡലത്തിൽ സി.പി.ഐ പ്രവർത്തകർ പ്രകടനം നടത്തി. സിപിഐയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ജെ. ചിഞ്ചുറാണിയെ എതിര്‍ക്കുന്നവരുടെ കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് ചടയമംഗലത്ത് ചേരും. ഇവിടെ വെച്ച് മുസ്തഫയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം പാർട്ടി ശക്തി കേന്ദ്രത്തിലെ വിമതരുടെ ഈ നീക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാൻ സി.പി.ഐ നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്.
നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീത ഗോപിയെ ഒഴിവാക്കി സി.സി മുകുന്ദനെ സി.പി.ഐ സ്ഥാനാർഥിയാക്കിയിരുന്നു. പറവൂരില്‍ വി.ഡി സതീശനെതിരെ എം.ടി നിക്സണും ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലും മത്സരിക്കും.
advertisement
വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഗീത ഗോപിക്ക് മൂന്നാം ടേം കൂടി നല്‍കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം ഇത് അംഗീകരിച്ചില്ല. പകരം സി.സി മുകുന്ദനെ നിര്‍ദേശിക്കുകയായിരുന്നു. വൈക്കത്ത് രണ്ടാം ടേം മത്സരിക്കുന്ന സി.കെ ആശയും ജെ ചിഞ്ചുറാണിയും മാത്രമാണ് വനിതകളായി സി.പി.ഐ പട്ടികയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2021 10:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുരേഷ് ഗോപിക്ക് ന്യുമോണിയ; ആശുപത്രിയിലായത് ബി.ജെ.പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ