ഗുരുവായൂരിൽ കാണാനെത്തിയ പിണറായിക്ക് കണ്ണൻ നൽകിയത് പൂത്തുലഞ്ഞ പാലയെന്ന് സന്ദീപാനന്ദഗിരി
Last Updated:
ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തിയെന്നും സന്ദീപാനന്ദഗിരി പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു.
അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത് സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിരുന്നു. ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പിണറായിയുടെ സന്ദർശനത്തെ പാലാ തെരഞ്ഞെടുപ്പ് ഫലവുമായി കൂട്ടിച്ചേർത്ത് രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. പോസ്റ്റിൽ കണ്ണനെ കാണാനെത്തിയ കുചേലനോടാണ് പിണറായിയെ ഉപമിച്ചിരിക്കുന്നത്.
അച്ഛനും മകനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്. പണ്ട് സഖാവായ കുചേലന്റെ കാര്യത്തിലെന്നപോലെ തിരിച്ച് വീട്ടിലെത്തിയ നമ്മുടെ സഖാവിന് ഗുരുവായൂരപ്പൻ നല്കിയത് നിറയെ പൂത്തുലഞ്ഞ ഒരു പാലാ തന്നെയായിരുന്നുവെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തിയെന്നും സന്ദീപാനന്ദഗിരി പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു.
സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം...
|| ഗുരുവായൂരപ്പന്റെ ഓരോരോ ലീലകള്.....||
advertisement
അച്ഛാ ഗുരുവായൂരപ്പന്റെ പുതിയ ലീല വല്ലതും പറയൂ..
ന്റെ ഉണ്ണീ,
ഗുരുവായൂരപ്പന് വേഷം കെട്ടിയ കപടഭക്തരെ തീരെ പിടിക്കില്യ.
ന്നാ ശരിയായ ഭക്തനെ കാണാൻ ഭഗവാൻ കണ്ണും നട്ട് ശ്രീകോവിലിൽ നിന്ന് പുറത്തേക്ക് ഇമവെട്ടാതെ നോക്കികൊണ്ടിരിക്കും.അത്ഭുതം എന്ന് പറഞ്ഞാ മതീലോ ഏതാനും ദിവസം മുമ്പ് ഭഗവാൻ കാണണം എന്നാഗ്രഹിച്ച ആള് അതാ കൊടിമരത്തിന്റെ പരിസരത്ത് നിന്ന് അകത്തേക്ക് ഒരുനോട്ടം,ഉണ്ണീ ഒരു നോട്ടം ല്ലട്ടോ ഒരൊന്നൊന്നര നോട്ടം. ഭഗവാനെ ആദ്യായിട്ട് കണ്ട രുക്മിണിയും ഇതുപോലെയായിരുന്നു നോക്കിയത്.
advertisement
സന്തോഷവാനായ ഭഗവാൻ ശ്രീകോവിലിൽനിന്ന് തന്റെ പ്രിയ സഖാവിനോടു ചോദിച്ചു എന്താ വേണ്ടത് ?
ഒട്ടും മടിക്കാതെ മനസ്സിൽ സങ്കല്പിച്ചോളൂ....
സഖാവ് മനസ്സിൽ പറഞ്ഞു;കൃഷ്ണാ ഒരു പൂപോലും ഞാൻ കരുതിയില്ലല്ലോ അവിടുത്തേക്ക് അർപ്പിക്കാൻ.
അവിടുത്തെ നിശ്ചയം നടക്കട്ടെയെന്ന് മനസ്സിൽ പറഞ്ഞു അവിടുന്ന് അയച്ച ഗജവീരന്മാരെ കണ്ടു സന്തോഷത്തോടെ ഒന്നും ആവശ്യപ്പെടാതെ മടങ്ങി.
പണ്ട് സഖാവായ കുചേലന്റെ കാര്യത്തിലെന്നപോലെ തിരിച്ച് വീട്ടിലെത്തിയ നമ്മുടെ സഖാവിന് ഗുരുവായൂരപ്പൻ നല്കിയത് എന്താ ന്ന് ഉണ്ണിക്ക് അറിയോ?
advertisement
ല്യച്ഛാ പറയൂ..
നിറയെ പൂത്തുലഞ്ഞ ഒരു #പാല തന്നെ ഭഗവാനങ്ങോട്ട് കൊടുത്തു.
ഭഗവാന്റെ #കാരുണ്യ അപാരമാണ്.
എല്ലാം അറിഞ്ഞ് ചെയ്യും..
.ന്റെഉണ്ണീ വല്ലതും മനസ്സിലായോ?
മ്ം..മനസ്സിലായച്ഛാ ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തി.
(അഭിപ്രായം വ്യക്തിപരം)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2019 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗുരുവായൂരിൽ കാണാനെത്തിയ പിണറായിക്ക് കണ്ണൻ നൽകിയത് പൂത്തുലഞ്ഞ പാലയെന്ന് സന്ദീപാനന്ദഗിരി


